ഇന്ത്യന്‍ അംബാസിഡര്‍ക്ക് യാത്രയയപ്പ് നല്‍കി

ജര്‍മനിയിലെ ഇന്ത്യന്‍ അംബാസിഡറായി സേവനം ചെയ്ത ഗുര്‍ജിത് സിംഗിന് ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുല്‍ ജനറല്‍, ഫ്രാങ്ക്ഫര്‍ട്ടിലെ കോണ്‍സുലര്‍ ഫോറം, പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയയ്പ്പ് നല്‍കി. യാത്രയയപ്പ് സംഘടിപ്പിച്ചത് ഫ്രാങ്ക്ഫര്‍ട്ട് സ്‌റ്റൈന്‍ബെര്‍ഗര്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വച്ചായിരുന്നു. ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ഔദ്യോഗികമായി അംബാസിഡര്‍ ഗുര്‍ജിത് സിംഗിനെ സ്വാഗതം ചെയ്തു.
ജര്‍മനിയിലെ അംബാസിഡറായി സേവനം ചെയ്ത സമയം ജര്‍മന്‍ ഫോറിന്‍ മിനിസ്ട്രി, വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജര്‍മന്‍ഇന്ത്യന്‍ വ്യവസായികള്‍, ഇന്ത്യാക്കാര്‍, ഡയാസ്‌പോരാ എന്നിവര്‍ നല്‍കിയ സഹായസഹകരണങ്ങള്‍ക്ക് ഗുര്‍ജിത് സിംഗ് നന്ദി പറഞ്ഞു. തുടര്‍ന്നും ജര്‍മനിയിലെ ഇന്ത്യാക്കാരും, ഡയാസ്‌പോരായും ഇന്ത്യയുടെ പുരോഗമന, സാമ്പത്തിക, പുത്തന്‍ വ്യവസായ നയങ്ങളും, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ജര്‍മന്‍കാരുടെ ഇടയില്‍ കൂടുതല്‍ പ്രചരിപ്പിക്കുന്ന അംബാസിഡറന്മാരായുള്ള പ്രവര്‍ത്തനം തുടരണമെന്നും അഭ്യര്‍ത്ഥിച്ചു. കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ ഒരു മെമന്റോ അംബാസിഡര്‍ക്ക് നല്‍കി ആദരിച്ചു. പാശ്ചാത്യ രീതിയില്‍ വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
https://www.facebook.com/Malayalivartha























