സ്‌കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ കഞ്ചാവ് വലിക്കുന്ന കുട്ടി; വീഡിയോ പുറത്ത്!

വന്ന് വന്ന് ക്ലാസ്‌റൂമിനകത്ത് വെച്ചായി ഇവന്മാരുടെ കഞ്ചാവുവലി. കൊളംബിയയിലെ ബുക്കാറമങ്ക എന്ന സ്ഥലത്തെ ഒരു ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. ആ സമയം ക്ലാസിലുണ്ടായിരുന്ന ഒരു കുട്ടി പകര്‍ത്തിയ വീഡിയോ ആ വിദ്യാര്‍ത്ഥിയുടെ അമ്മയാണ് ഇന്റര്‍നെറ്റില്‍ വൈറലാക്കിയത്.
25 സെക്കന്‍ഡോളം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ക്ലിപ്പില്‍ ഒരു വിദ്യാര്‍ത്ഥി തന്റെ കൈക്കുള്ളില്‍ കഞ്ചാവ് പൊതി ഒളിപ്പിക്കുന്നതും പിന്നീട് അത് ആരും കാണാതെ വലിക്കുന്നതും കാണാം. പിന്നീടുള്ള അന്വേഷണത്തില്‍ കുട്ടി ഉപയോഗിച്ചത് മരിജ്വാന വിഭാഗത്തില്‍ പെട്ട കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
വീഡിയോ ക്ലിപ്പുമായി കുട്ടിയുടെ അമ്മ സ്‌കൂളില്‍ പോകുകയും ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്നും ചോദ്യം ചെയ്തു. ഇതിനൊക്കെ ശേഷം വീഡിയോ പകര്‍ത്തിയ കുട്ടിയെ ആ സ്‌കൂളില്‍ നിന്നും മാതാവ് മാറ്റി.ഈ സംഭവത്തിന് ശേഷം തങ്ങളുടെ വീടിന് നേരെ കല്ലേറുണ്ടായിരുന്നത് കാരണമാണ് ഇതെന്ന് അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























