Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബ്രിട്ടിഷ് പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം; ഒരു സ്ത്രീയുള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു; നാല്‍പത്തോളം പേര്‍ക്ക് പരുക്ക്, അക്രമിയെ വെടിവച്ചുകൊന്നു

23 MARCH 2017 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ബ്രിട്ടനെ നടുക്കി പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അക്രമിയുള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകുന്നേരം വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് മന്ദിരത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയെത്തിയതെന്നു കരുതുന്ന കാര്‍ ഇടിച്ചു പരിക്കേറ്റ മൂന്നു വഴിയാത്രികരുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. പൊലീസ് വെടിവച്ചുവീഴ്ത്തിയ അക്രമി കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 2.40നായിരുന്നു അക്രമങ്ങളുടെ തുടക്കം. അമിതവേഗതയില്‍ ഓടിച്ചുവന്ന ഒരു കാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു തൊട്ടടുത്തുള്ള വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിലെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന നിരവധിപേരെ ഇടിച്ചിട്ടശേഷം പാര്‍ലമെന്റ് മന്ദിരത്തിന്റെ കമ്പിവേലിയിലേക്ക് ഇടിച്ചുകയറ്റി. പിന്നീട് കാറില്‍നിന്നിറങ്ങി മന്ദിരത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച അക്രമിയെ തടഞ്ഞ പൊലീസുകാരനെ ഇയാള്‍ കഠാരകൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. മറ്റൊരു പൊലീസുകാരനുനേരെ പാഞ്ഞടുത്ത അക്രമിയെ അദ്ദേഹം വെടിവച്ചുവീഴ്ത്തി. നാലു വെടിയൊച്ചകള്‍ കേട്ടതായി സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.



സംഭവത്തെ തുടര്‍ന്നുണ്ടായ തിക്കലും തിരക്കിലുംപെട്ടും ഏതാനുംപേര്‍ക്ക് പരുക്കുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉള്‍പ്പെടെ ഭൂരിഭാഗം എംപിമാരും പാര്‍ലമെന്റിനുള്ളില്‍ ഉണ്ടായിരുന്നു. ഓഫിസിലുണ്ടായിരുന്ന പ്രധാനമന്ത്രി തെരേസ മേയെ ഉടന്‍ സുരക്ഷിതമായി ഔദ്യോഗിക വസതിയിലേക്ക് മാറ്റി. മറ്റുള്ളവരെ ഏറെനേരം അവിടെത്തന്നെ സുരക്ഷിതമായി സംരക്ഷിച്ചശേഷം നാലുമണിയോടെ കനത്ത സുരക്ഷാവലയത്തില്‍ പുറത്തിറക്കി.
എംപിമാര്‍ക്കുപുറമേ ഉദ്യോഗസ്ഥരും ജീവനക്കാരുമായി ഇരുന്നൂറോളം പേരും ഈ സമയം പാര്‍ലമെന്റ് മന്ദിരത്തില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റും പരിസരപ്രദേശങ്ങളുമെല്ലാം ഇപ്പോഴും സായുധ പൊലീസിന്റെ നിയന്ത്രണത്തിലാണ്. ലണ്ടന്‍ നഗരത്തിലെങ്ങും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അക്രമിയോടൊപ്പം കൂടുതല്‍ പേരുണ്ടോ എന്നറിയാനും ഇയാളുടെ വിശദാംശങ്ങള്‍ കണ്ടെത്താനുമുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്. സംഭവം നടന്നയുടന്‍, സമ്മേളനത്തിലായിരുന്ന ഹൗസ് ഓഫ് കോമണ്‍സിന്റെ നടപടികള്‍ നിര്‍ത്തിവച്ച ഡെപ്യൂട്ടി സ്പീക്കര്‍ അംഗങ്ങളോട് അവിടെത്തന്നെ തുടരാന്‍ നിര്‍ദേശിച്ചു.
പാര്‍ലമെന്റിനു മുന്നിലൂടെയുള്ള റോഡുകളിലെ ഗതാഗതവും നിരോധിച്ചു. എംപിമാരും മന്ത്രിമാരും പാര്‍ലമെന്റിനുള്ളിലേക്ക് കടക്കുന്ന പ്രവേശന കവാടത്തിനു കാവല്‍നിന്ന പൊലീസുകാരനെയാണ് അക്രമി കുത്തിയത്. ഉള്ളിലേക്ക് പാഞ്ഞുകയറാനുള്ള ശ്രമം തടഞ്ഞപ്പോഴായിരുന്നു ഇത്. പൊലീസുകാരനെ കുത്തിയ ഉടനെ അടുത്തുണ്ടായിരുന്ന മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിക്കു നേരേ നിറയൊഴിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ ആക്രമണത്തെത്തുടര്‍ന്ന് സെന്‍ട്രല്‍ ലണ്ടന്‍ അക്ഷരാര്‍ഥത്തില്‍ നിശ്ചലമായി. ലണ്ടന്‍ ഐ ഉള്‍പ്പെടെ പാര്‍ലമെന്റിനു സമീപമുള്ള വിനോദോപാധികളെല്ലാം നിര്‍ത്തിവച്ചു. തെയിംസിലൂടെയുള്ള ബോട്ട് ഗതാഗതം പൊലീസ് തടഞ്ഞു. കാറിടിച്ചു തെറിപ്പിച്ച സ്ത്രീകളിലൊരാള്‍ തെയിംസ് നദിയിലേക്ക് തെറിച്ചുവീണെങ്കിലും ഇവരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഓരോ നിമിഷവും നൂറുകണക്കിനാളുകള്‍ കടന്നുപോകുന്ന വെസ്റ്റ്മിനിസ്റ്ററില്‍ പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ രാജ്യം അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിച്ചു. എന്നാല്‍ പാര്‍ലമെന്റിനുള്ളില്‍ കടക്കാന്‍ അനുവദിക്കാതെ അക്രമിയെ വെടിവച്ചുവീഴ്ത്തിയ പൊലീസിന്റെ നടപടി ഏറെ പ്രശംസനീയവുമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (6 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (6 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (18 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (25 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (34 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (43 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (54 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (5 hours ago)

Malayali Vartha Recommends