ചൈനയിലെ സ്വര്‍ണ ഖനികളിലുണ്ടായ അപകടത്തില്‍ പത്തു പേര്‍ മരിച്ചു

ചൈനയിലെ രണ്ടു സ്വര്‍ണ ഖനികളിലായുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. ഹെനന്‍ പ്രവിശ്യയിലെ ഖനികളിലാണ് അപകടമുണ്ടായത്. ഖനികളില്‍ നിന്ന് പുക ക്രമാതീതമായി ഉയര്‍ന്നതാണ് അപകടകാരണമെന്നാണ് നിഗമനം.
ലിംഗ്ബാംവോ നഗരത്തിലുള്ള നാഷണല്‍ ഗോള്‍ഡ് ഗ്രൂപ്പിന്റെ ഖനിയിലാണ് അദ്യം അപകടം നടന്നത്. ഈ സമയം 12 തൊഴിലാളികളും ആറ് മാനേജ്‌മെന്റ് സ്റ്റാഫുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരില്‍ ഏഴു പേര്‍ മരിച്ചു. ബാക്കിയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൊട്ടടുത്തു തന്നെയുള്ള ഖനിയില്‍ ആറു പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























