ഓസ്‌ട്രേലിയയില്‍ മലയാളിക്കുനേരെ വംശീയ ആക്രമണത്തില്‍ പരുക്കേറ്റതു കോട്ടയം സ്വദേശിക്ക്

ഓസ്‌ട്രേലിയയില്‍ മലയാളി ടാക്‌സി ഡ്രൈവറെ തദ്ദേശീയര്‍ ആക്രമിച്ചു. ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ചാണു കോട്ടയം പുതുപ്പള്ളി സ്വദേശിയായ ലീ മാക്‌സിനെ അവര്‍ ആക്രമിച്ചത്. ഇയാളുടെ മുഖത്തു പരുക്കേറ്റിട്ടുണ്ട്. ടാസ്മാനിയ സംസ്ഥാനത്തെ ഹൊബാര്‍ട്ടിലെ ഭക്ഷണശാലയിലായിരുന്നു ആക്രമണം. വംശീയ ആക്രമണമാണെന്നു കാട്ടി ഇയാള്‍ ടാസ്മാനിയന്‍ പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്.
ഹൊബാര്‍ട്ടിലെ മക്‌ഡൊണാള്‍ഡ്‌സ് റസ്റ്ററന്റില്‍ ശനി പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം നടന്നത്. തദ്ദേശീയരായ അഞ്ചുപേര്‍ (നാലു യുവാക്കളും യുവതിയും) ഭക്ഷണശാലയിലെ ജീവനക്കാരുമായി തര്‍ക്കിക്കുന്നത് ലീ മാക്‌സ് കണ്ടിരുന്നു. ഇവിടെനിന്നു തിരിച്ചിറങ്ങിയപ്പോഴാണ് ഇവര്‍ ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha























