യൂബറിനു തിരിച്ചടിയായി; പരീക്ഷണ ഓട്ടത്തിനിടെ അപകടം: ഡ്രൈവറില്ല കാറുകള്‍ യൂബര്‍ പിന്‍വലിച്ചു

അപകടത്തെതുടര്‍ന്ന് ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണം യൂബര്‍ നിര്‍ത്തി. കഴിഞ്ഞ വെള്ളിയാഴ്ച അരിസോണയിലാണ് യൂബറിന്റെ ഡ്രൈവറില്ല എസ്‌യുവി കാര്‍ അപകടത്തില്‍പ്പെട്ടത്. പരീക്ഷണ ഓട്ടത്തിനിടെയാണ് അപകടമുണ്ടായത്.
സെല്‍വ് ഡ്രൈവിങ്ങ് മോഡില്‍ ഓടിക്കൊണ്ടിരിക്കെയാണ് കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് യൂബര്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ യാത്രക്കാരെ കയറ്റുന്ന ഡ്രൈവറില്ല കാറുകള്‍ യൂബര്‍ പിന്‍വലിച്ചു. പിറ്റ്‌സ്ബര്‍ഗിനു പിന്നാലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും കാറുകള്‍ പിന്‍വലിച്ചു.
പിന്‍സീറ്റില്‍ യാത്രക്കാരുമായി ഡ്രൈവറില്ല കാറുകള്‍ വ്യാപകമാക്കാനുള്ള നീക്കത്തിനിടെയാണ് യൂബറിനു തിരിച്ചടിയായി സുരക്ഷാവീഴ്ച പുറത്തുവരുന്നത്. പൊതു നിരത്തുകളില്‍ ഏറ്റവും കുടുതല്‍ സ്വയം നിയന്ത്രിത കാറുകള്‍ പരീക്ഷിക്കുന്ന സംസ്ഥാനമാണ് അരിസോണ.
https://www.facebook.com/Malayalivartha























