ട്രംപിന്റെ യാത്ര നിരോധന ഉത്തരവിന്റെ വിലക്ക് വീണ്ടും കോടതി നീട്ടി

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ യാത്രനിരോധന ഉത്തരവിന്റെ വിലക്ക് വീണ്ടും കോടതി നീട്ടി. അനിശ്ചിതകാലത്തേക്കാണ് വിലക്ക് നീട്ടിക്കൊണ്ടുള്ള ഉത്തരവ് ഹവായ് ഫെഡറല്‍ കോടതിയാണ് വിധിച്ചത്.
ആറു മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കേര്‍പ്പെടുത്തിയ നിരോധനമാണ് കോടതി താല്‍ക്കാലികമായി വിലക്കിയത്. മേരിലാന്‍ഡ്, ഹവായ്, വാഷിങ്ടണ്‍ എന്നീ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് വിലക്ക് വീണ്ടും നീട്ടാന്‍ കോടതി തയാറായത്. മുസ്ലീങ്ങള്‍ക്കെതിരായ വിവേചനമാണ് ട്രംപിന്റെ ഉത്തരവില്‍ പ്രകടമാകുന്നതെന്ന് സംസ്ഥാനങ്ങളുടെ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു.
ട്രംപ് അധികാരമേറ്റതിനു പിന്നാലെയാണ് ഇറാഖ്, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ട്രംപ് വിലക്കേര്‍പ്പെടുത്തി ഉത്തരവിട്ടത്. ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് അധിക്ഷേപം ഉയര്‍ന്നതോടെ ഇറാഖിനെ ഒഴിവാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























