ഓസ്‌ട്രേലിയന്‍ യാത്രികര്‍ക്ക് സുരക്ഷാ പരിശോധന കര്‍ശനമാക്കുന്നു

ഓസ്‌ട്രേലിയന്‍സര്‍ക്കാര്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് യു.എ.ഇ., ഖത്തര്‍ എന്നിവിടങ്ങളില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് സുരക്ഷാ പരിശോധന കര്‍ശനമാക്കുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുന്ന്ത്. ഈ ഉത്തരവം ഏപ്രില്‍ 4 മുതല്‍ പ്രാബല്യത്തില്‍ വരും. ഓസ്‌ട്രേലിയയില്‍നിന്ന് യു.എ.ഇ.യിലേക്ക് പുറപ്പെടുന്നവര്‍ക്ക് പുതിയ നിയന്ത്രണം ബാധകമായിരിക്കില്ല. എന്നാല്‍, അമേരിക്ക നടപ്പാക്കിയതുപോലെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൈവശംവെയ്ക്കുന്നതിന് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.
യു.കെ. ഏര്‍പ്പെടുത്തിയ വിലക്കിന് സമാനമായ രീതിയില്‍ പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് ഓസ്‌ട്രേലിയന്‍ ഗതാഗതമന്ത്രി ദാരന്‍ ചെസ്റ്റര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയക്ക് പ്രത്യക്ഷത്തില്‍ ഭീകരാക്രമണ ഭീഷണിയില്ലെങ്കിലും ദേശീയസുരക്ഷ മുന്‍നിര്‍ത്തിയാണ് മുന്‍കരുതലെന്നും അദ്ദേഹം വിശദീകരിച്ചു. ലഗേജുകളില്‍ സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോ എന്നതായിരിക്കും പ്രധാനമായും പരിശോധിക്കുക. ഇലക്‌ട്രോണിക് ഉപകരണങ്ങളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ സുരക്ഷാപരിശോധനയ്ക്കായി അബുദാബിവിമാനത്താവളത്തില്‍ കൂടുതല്‍സമയം ചെലവിടേണ്ടിവരുമെന്ന് ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























