ബ്ലാക്ക് ബോക്‌സ് കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു

മോശം കാലാവസ്‌ഥയെ തുടര്‍ന്ന് നിര്‍ത്തിവെച്ച മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനത്തിനായുള്ള തിരച്ചില്‍ ഇന്ന് വീണ്ടും ആരംഭിച്ചു. 239 പേരുമായി വിമാനം കടലില്‍ തകര്‍ന്നു വീണെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ സ്‌ഥിരീകരിച്ചിരുന്നു. ബ്ലാക്ക് ബോക്‌സ് കണ്ടെത്തുന്നതിനുള്ള ഹൈടെക് ഡിറ്റക്‌ടര്‍ , നേവി ഡ്രോണ്‍ എന്നിവ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുക.
വ്യത്യസ്‌ത രാജ്യങ്ങള്‍ സംയുക്‌തമായാണ് തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. ചൈന, ജപ്പാന്‍ , ദക്ഷിണ കൊറിയ, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ വിമാനങ്ങള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ സന്നാഹങ്ങള്‍ തിരച്ചിലയിനായി എത്തിക്കൊണ്ടിരിക്കുന്നു.
ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ വിമാനത്തിന് എന്തു സംഭവിച്ചെന്നറിയാന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുക്കേണ്ടത് ആവശ്യമാണ്. ഇതിനായാണ് ഹൈടെക് ഡിറ്റക്‌ടര്‍ ഉപയോഗിക്കുന്നത്. പ്രവര്‍ത്തനം നിലച്ച് ഒരുമാസത്തോളം ബ്ലാക്ക് ബോക്‌സ് സിഗ്നല്‍ പുറപ്പെടുവിക്കും. കടലിനടിയിലെ തിരച്ചില്‍ എളുപ്പമാക്കാന്‍ അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനിയായ നേവി ഡ്രോണും എത്തും.
https://www.facebook.com/Malayalivartha





















