Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ഇന്ത്യന്‍ യാത്രക്കാരിയുടെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമിച്ച കേസില്‍; മന്ത്രി റിപ്പോര്‍ട്ട് തേടി

02 APRIL 2017 01:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....

മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ

ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി ഇന്ത്യന്‍ യുവതിയോട് വസ്ത്രമഴിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഫ്രാങ്ക്ഫുര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായ രവീഷ് കുമാറിനോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് ബെംഗളൂരുവില്‍നിന്ന് ഐസ്‌ലന്‍ഡിലേക്കു പോയ മുപ്പതുകാരിയായ ശ്രുതി ബാസപ്പ എന്ന യുവതിക്കാണ് നാലു വയസുകാരിയായ മകളുടെ മുന്നില്‍ ദുരനുഭവം ഉണ്ടായത്. ഒടുവില്‍ ഐസ്‌ലന്‍ഡ് പൗരനായ ഇവരുടെ ഭര്‍ത്താവ് പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാടു മയപ്പെടുത്തിയത്.

തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി ഫെയ്‌സ്ബുക്കില്‍ കുറിപ്പു പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തനിക്കുണ്ടായത് വംശീയ അധിക്ഷേപമാണെന്ന് യുവതി ആരോപിച്ചു. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് സംശയാലുക്കളായ ചില ഉദ്യോഗസ്ഥര്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ശ്രുതിയുടെ ആരോപണം. എന്തു തരത്തിലുമുള്ള പരിശോധനയ്ക്കും താന്‍ തയാറാണെന്നും രണ്ടാഴ്ച മുന്‍പ് ഒരു സര്‍ജറി കഴിഞ്ഞതിനാല്‍ വസ്ത്രമഴിച്ചുള്ള പരിശോധന ഒഴിവാക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. സര്‍ജറിയുടെ രേഖകളും ഉദ്യോഗസ്ഥരെ കാണിച്ചു.

എന്നാല്‍, യുവതിയുടെ ആവശ്യം തള്ളിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ചുള്ള പരിശോധന കൂടിയേ തീരൂ എന്നു ശഠിക്കുകയായിരുന്നു. ആറു വര്‍ഷം യൂറോപ്പില്‍ ജീവിച്ച വ്യക്തിയായിട്ടും തനിക്കെതിരെ അവര്‍ ഇത്തരമൊരു നിലപാടു സ്വീകരിച്ചത് വംശീയാധിക്ഷേപത്തിന്റെ ഭാഗമാണെന്ന് ശ്രുതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുവരുത്താന്‍ ഇവര്‍ ആവശ്യപ്പെട്ടു. ഐസ് ലന്‍ഡ് പൗരനായ ഭര്‍ത്താവിനെ കണ്ടതോടെ ഉദ്യോഗസ്ഥര്‍ നിലപാട് മയപ്പെടുത്തിയെന്നും വസ്ത്രമഴിച്ചുള്ള പരിശോധനയില്‍നിന്ന് പിന്‍മാറിയെന്നും യുവതി വെളിപ്പെടുത്തി.

ഇതേ വിമാനത്താവളത്തില്‍ ഇന്ത്യന്‍ വംശജയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി ഏതാനും ആഴ്ചകള്‍ക്കു മുന്‍പും പരാതി ഉയര്‍ന്നിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിനെതിരെ രണ്ടു കുട്ടികളുടെ മാതാവായ സിംഗപ്പൂര്‍ സ്വദേശി ഗായത്രി ബോസ് പരാതി നല്‍കുകയും ചെയ്തു. ഒപ്പം കുട്ടികളില്ലാതെ യാത്രയ്‌ക്കെത്തിയ ഗായത്രിയുടെ ബാഗില്‍ ബ്രെസ്റ്റ് പമ്പ് കണ്ടതിനെ തുടര്‍ന്ന് മുലയൂട്ടുന്ന അമ്മയാണെന്നു തെളിയിക്കാന്‍ സുരക്ഷാ വിഭാഗം ആവശ്യപ്പെടുകയായിരുന്നു.

പാസ്‌പോര്‍ട്ട് പിടിച്ചുവച്ചശേഷം പൊലീസ് ഉദ്യോഗസ്ഥ ഇവരെ ഒരു മുറിയിലേക്കു കൊണ്ടുപോയെന്നും മുലപ്പാലുണ്ടെന്നു തെളിയിക്കാന്‍ നിര്‍ബന്ധിച്ചെന്നും ജര്‍മന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവവികാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (24 minutes ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (29 minutes ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (44 minutes ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (1 hour ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (2 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (4 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (4 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (5 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (5 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (5 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (5 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (6 hours ago)

Malayali Vartha Recommends