പട്ടാളക്കാരന്റെ വീട്ടില്‍ റെയ്ഡ്; ഒരു കോടിയും നീലക്കാളയുടെ മാംസവും പിടിച്ചെടുത്തു

ഉത്തര്‍പ്രദേശിലെ മീററ്റില്‍ റിട്ട. കേണലിന്റെ വീട്ടില്‍നിന്നും ഒരു കോടി രൂപയും 117 കിലോ നീലക്കാളയുടെ മാംസവും പിടിച്ചെടുത്തു. മീററ്റിലെ സിവില്‍ ലൈനില്‍ താമസിക്കുന്ന റിട്ട. കേണല്‍ ദെവിന്ദ്ര കുമാറിന്റെ വീട്ടില്‍നിന്നാണ് മാംസവും കണക്കില്‍പെടാത്ത പണവും പിടിച്ചെടുത്തത്.
റവന്യൂ ഇന്റലിജന്‍സും വനംവകുപ്പും സംയുക്തമായാണ് ദെവിന്ദ്ര കുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മാംസവും പണവും കൂടാതെ 40 പിസ്റ്റള്‍, 50,000 തോക്കില്‍ ഉപയോഗിക്കുന്ന തിരകള്‍, മൃഗത്തോല്‍ എന്നിവയും പിടിച്ചെടുത്തു. കുമാറിന്റെ ഗോഡൗണില്‍നിന്നാണ് ഇവ കണ്ടെടുത്തത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിലാണ് റവന്യൂ ഇന്റലിജന്‍സ് റെയ്ഡ് നടത്തിയത്.
കലമാന്റെ തലയോട്ടി, മ്ലാവിന്റെ കൊമ്പുകള്‍, ആനക്കൊമ്പ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച റെയ്ഡ് ഞായറാഴ്ച പുലര്‍ച്ചവരെ നീണ്ടു. കുമാറിന്റെ മകന്‍ ദേശീയ തലത്തിലുള്ള ഷൂട്ടിംഗ് താരമാണ്.
https://www.facebook.com/Malayalivartha
























