സൈനിക ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന; ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി കശ്മീര്‍ പ്രശ്‌നത്തെ ബാധിക്കില്ല

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയ്ക്കുമീതെ ശനിയാഴ്ചയാണ് രണ്ട് ചൈനീസ് സേനാ ഹെലികോപ്ടറുകള്‍ അതിര്‍ത്തി ലംഘിച്ചുവെന്നാണ് ഇന്ത്യയുടെ ആരോപണത്തില്‍ ചൈന നിലപാട് വ്യക്തമാക്കി . ഇക്കാര്യം വിദേശകാര്യമന്ത്രി സുഷമസ്വരാജ് ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിഷയത്തിലാണ് നിലപാട് വ്യക്തമാക്കി ചൈന രംഗത്തെത്തിയത്. സൈനിക ഹെലികോപ്ടറുകള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ്.
വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന ഇന്ത്യയുടെ ആരോപണം തെറ്റാണ്. ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ല. അതിര്‍ത്തിക്ക് സമീപം ചൈന പട്രോളിങ്ങും സൈനിക അഭ്യാസങ്ങളും നടത്താറുണ്ടെന്നും അതുമാത്രമാണ് ചെയ്തത്. ഇത് ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചിട്ടല്ല. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സത്യവുമായി പൊരുത്തപ്പെടുന്നതല്ല ചൈന അറിയിച്ചു. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം ഇപ്പോഴും തുടരുന്നുണ്ടെന്നും ചൈനീസ് വക്താവ് പറഞ്ഞു.
മാര്‍ച്ചിനു ശേഷം ഇതു നാലാം തവണയാണ് ചൈന ഇന്ത്യയെ പ്രകോപിപ്പിച്ച് വ്യോമാതിര്‍ത്തി ലംഘിക്കുന്നത്. അഞ്ചു മിനിറ്റിനുശേഷം തിരികെ പറന്ന വിമാനങ്ങള്‍ ഇന്ത്യന്‍പ്രദേശത്തിന്റെ ചിത്രമെടുത്തതായും ഇന്ത്യ ആരോപിച്ചിരുന്നു. വ്യോമസേന അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതിനിടെ, ചൈന, പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി കശ്മീര്‍ പ്രശ്‌നത്തെ ബാധിക്കില്ലെന്നും ചൈനീസ് വക്താവ് പറഞ്ഞു. സാമ്പത്തിക ഇടനാഴി വരുമ്പോള്‍ പരമാധികാരത്തെ ബാധിക്കുമെന്നാണ് ഇന്ത്യകരുതുന്നത്. സിപിഇസി മൂന്നാമതൊരു കക്ഷിയെയും ബാധിക്കില്ല. ഒരു തരത്തിലുള്ള അതിര്‍ത്തി പ്രശ്‌നവും ഇതുമായി ബന്ധപ്പെട്ട് ഇല്ലെന്നും ചൈനീസ് വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha

























