കെഎഫ്സിയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരന്‍

ലോകത്തെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ നാവില്‍ വെള്ളമൂറിക്കുന്ന ഫ്രൈഡ് ചിക്കന്‍ ബ്രാന്‍ഡായ കെഎഫ്സിയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി മുന്‍ ജീവനക്കാരി രംഗത്ത്. കെഎഫ്സിയുടെ സൗത്ത് അഫ്രിക്കയിലെ ശാഖയിലെ ജീവനക്കാരനാണ് ഗുരുതരമായ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മാനേജര്‍, സ്ഥാപനത്തിലെ ജീവനക്കാരിയോടൊത്ത് അടുക്കളയിലെ മേശപ്പുറത്തും, ഭക്ഷണം വിളമ്പുന്ന മേശപ്പുറത്തും, അഴുക്കുചാലിനു മുകളില്‍ വച്ചും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതു കണ്ടെട്ടുണ്ടെന്നു ഇവര്‍ വെളിപ്പെടുത്തുന്നു. ഇതോടൊപ്പം തന്റെ സഹപ്രവര്‍ത്തകരായ ജീവനക്കാരില്‍ പലരും കൈകഴുകാറില്ലെന്നും, ദിവസങ്ങളോളം വസ്ത്രം മാറാറില്ലെന്നും വെളിപ്പെടുത്തുന്നു.
പാത്രത്തില്‍ ഭക്ഷണം വിളമ്പുമ്പോള്‍ അവശിഷ്ടങ്ങള്‍ പറ്റിയിരുന്നാല്‍, സ്വന്തം വസ്ത്രത്തിന്റെ ഭാഗം ഉപയോഗിച്ചു ഈ പാത്രം തുടയ്ക്കുന്നതും കണ്ടിട്ടുണ്ടെന്നും ജീവനക്കാരി വ്യക്തമാക്കുന്നു. എന്നാല്‍, തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെല്ലാം കെഎഫ്സി അധികൃതര്‍ തള്ളിക്കളയുകയാണ്. കെഎഫ്സിയുടെ സൗത്ത് ആഫ്രിക്കയിലെ റസ്റ്ററണ്ടില്‍ ജോലി ചെയ്ത ജീവനക്കാരി എന്ന പേരില്‍ ജോയാജി എന്ന അക്കൗണ്ടിലൂടെയാണ് ഇത്തരം വിവരങ്ങള്‍ പുറത്തു വന്നത്.
താന്‍ മുന്‍പ് കെഎഫ്സി ജീവനക്കാരിയാണെന്നു തെളിയിക്കുന്നതിനു തന്റെ പഴയ നെയിം ടാഗും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, കെഎഫ്സിയുടെ ഏറ്റവും സ്വാദിഷ്ടമായും രുചികരമായുമുള്ള കെഎഫ്സിയുടെ റെസീപ്പി മാറ്റി വച്ച് മറ്റു വ്യാജ ചിക്കന്‍ അടക്കമുള്ളവ ചേര്‍ത്താണ് ഇവിടെ വിതരണം ചെയ്യുന്നതെന്നും ജീവനക്കാരി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























