ഖത്തറില്‍ അമേരിക്കയുടെ 11,000 സൈനികര്‍... എന്ത് സംഭവിക്കും? അമേരിക്കന്‍ സൈന്യം പറഞ്ഞത് ഞെട്ടിക്കും

ട്രംപിന് ഹാലിളകി ലോക രാജ്യങ്ങള്‍ ഭീതിയില്‍. പതിനായിരത്തിലധികം അമേരിക്കന്‍ സൈനികരാണ് ഇപ്പോള്‍ ഖത്തറിലുള്ളത്. ട്രംപിന്റെ പ്രസ്താവന എന്തൊക്കെ പ്രശ്‌നമാകും സൃഷ്ടിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിവരും. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. ദോഹയില് നിന്ന് കിലോമീറ്ററുകള് മാത്രം മാറി സ്ഥിതി ചെയ്യുന്ന അല് ഉദെയ്ദ് വ്യോമ താവളം ആണിത്. 11,000 അമേരിക്കന്‍ സൈനികര്‍ നിലവില്‍ അമേരിക്കയുടെ പതിനൊന്നായിരത്തോളം സൈനികരാണ് ഖത്തറിലെ വ്യോമ താവളത്തില് ഉള്ളത്. പശ്ചിമേഷ്യയില അമേരിക്ക നടത്തുന്ന എല്ലാ സൈനിക ഇടപെടലുകളും നിയന്ത്രിക്കുന്നത് ഇവിടെ നിന്നാണ്. സൗദിയെ മാറ്റി ഖത്തറിലേക്ക് വന്നു? ആദ്യകാലത്ത് സൗദി അറേബ്യ തന്നെ ആയിരുന്നു അമേരിക്കയുടെ പ്രധാന സൈനിക താവളം. എന്നാല് പിന്നീടിത് ഖത്തറിലേക്ക് മാറ്റുകയായിരുന്നു. എന്നാല് സൗദിയുമായുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടാതെ ആയിരുന്നു അമേരിക്കയുടെ നീക്കം. ഓപ്പറേഷന്‍ ഡിസര്‍ട്ട് സ്‌റ്റോം ഖത്തറും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം 1991 ല്‍ അവസാനിക്കേണ്ടതായിരുന്നു.
എന്നാല് പിന്നീടും സൈനിക സഹകരണം ഇരുരാജ്യങ്ങളും ദീര്;ഘിപ്പിക്കുകയായിരുന്നു. മുമ്പ് 14 വര്ഷങ്ങള്ക്ക് മുമ്പാണ് അമേരിക്ക പശ്ചിമേഷ്യയിലെ തങ്ങളുടെ പ്രധാന സൈനിക താവളമായി ഖത്തറിനെ മാറ്റിയത്. അതുവരെ സൗദി അറേബ്യയിലെ പ്രിന്‌സ് സുല്ത്താന്എയര്‌ബേസ് ആയിരുന്നു അമേരിക്കയുടെ പ്രധാന താവളം.അമേരിക്കയുടെ അഫ്ഗാനിസ്ഥാന് ഇറാഖ് ദൗത്യങ്ങളിലെല്ലാം നിര്ണായകമായ പങ്കുവഴിച്ചത് ഖത്തറിലെ അല് ഉദെയ്ദ് വ്യോമ താവളം തന്നെ ആയിരുന്നു. ഉദെയ്ദ് വ്യോമ താവളത്തിലെ അമേരിക്കന്‍ സൈന്യം ഇപ്പോഴും സജീവമാണ്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും സിറിയയിലും വ്യോമാക്രമണങ്ങള്‍ നടത്താന്‍ തങ്ങളുടെ വിമാനങ്ങള് ഇപ്പോഴും അവിടെ നിന്ന് പറന്നുയരുന്നുണ്ടെന്നാണ് അമേരിക്കന്‍ സൈന്യം തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇനിയിപ്പോള്‍ അവിടെ ആക്രമണം നടത്താന്‍ പുറത്തുനിന്നും സൈന്യം അമേരിക്കക്ക് എത്തിക്കേണ്ടെന്ന് സാരം.
https://www.facebook.com/Malayalivartha























