ഭാവിയില്‍ ചൈനയും പാകിസ്ഥാനും സൈനിക കാര്യത്തില്‍ ഒരുമിക്കും; ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി പെന്റഗണ്‍

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കയുടെ പ്രവചനം. ഭാവിയില്‍ ചൈന പാകിസ്താനില്‍ സൈനിക താവളം നിര്‍മിക്കുമെന്നാണ് പെന്റഗണ്‍ ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ആഫ്രിക്കന്‍ രാഷ്ട്രമായ ജിബൂട്ടിയിലും ചൈന കൂടുതല്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കുമെന്നും പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച 97 പേജുള്ള വാര്‍ഷിക റിപ്പോര്‍!ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2016ല്‍ ചൈനീസ് സൈന്യത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും പെന്‍ഗണ്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 180 ബില്യണ്‍ ഡോളറാണ് ചൈന ഇതിനായി ചെലവഴിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന ഔദ്യോഗികമായി പ്രതിരോധ മേഖലയ്ക്ക് വേണ്ടി ബജറ്റില്‍ വകയിരുത്തുന്നത് 954.34 യുവാനാണെന്നും പെന്റഗണ്‍ ചൂണ്ടിക്കാണിക്കുന്നു.
പാകിസ്താന്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ അധിക സൈനിക താവളങ്ങള്‍ സ്ഥാപിക്കുന്നതോടെ ഈ രാജ്യങ്ങളുമായുള്ള സൗഹൃദവും തന്ത്രപ്രധാന താല്‍പ്പര്യങ്ങളും ഏറെനാള്‍ നിലനിര്‍ത്താന്‍ കഴിയുമെന്നും പെന്റഗണ്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജിബൂട്ടിയില്‍ ചൈന സൈനിക താവളം സ്ഥാപിക്കുന്നത് ഏറ്റവുമധികം ഭീഷണിയാവുക ഇന്ത്യയ്ക്കാണ്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാഷ്ട്രങ്ങളുമായി ചൈനയുടെ സൈനിക സഖ്യം ഇതിന് ആക്കം കൂട്ടുകയും ചെയ്യും. എന്നാല്‍ പാകിസ്താനില്‍ ചൈന സൈനിക താവളം സ്ഥാപിക്കുന്നതില്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
ചൈനീസ് ആയുധകയറ്റുമതിയില്‍ ഏഷ്യന്‍ പസിഫിക് മേഖലയിലെ പ്രാഥമിക വിപണിയെന്ന നിലയില്‍ ഇപ്പോള്‍ തന്നെ പാകിസ്താന്‍ മാറിയിട്ടുണ്ട്. ചൈനീസ് സൈന്യത്തിന്റെ അഭിവൃത്തി സമുദ്രത്തിലും ബഹിരാകാശ രംഗത്തും ഒരു പോലെ പ്രതിഫലിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്ന പെന്റഗണ്‍ 2020ഓടെ ചൈന ആഭ്യന്തരമായി വിമാനവാഹിനി കപ്പല്‍ വികസിപ്പിച്ചെടുക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.
https://www.facebook.com/Malayalivartha























