Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് ബ്രിട്ടനില്‍ തൂക്കുപാര്‍ലമെന്റ് ; ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം നേടാനായില്ല

09 JUNE 2017 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ബ്രിട്ടന്‍ തൂക്കുസഭയിലേയ്ക്ക്. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ കൂടുതല്‍ രാഷ്ട്രീയ നേട്ടത്തിനായി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച പ്രധാനമന്ത്രി തെരേസ മേയ്ക്കും അവര്‍ നേതൃത്വം നല്‍കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും (ടോറി) കനത്ത തിരിച്ചടി നല്‍കുന്നതാണ് തിരഞ്ഞെടുപ്പുഫലം. 330 സീറ്റുണ്ടായിരുന്ന ഇവര്‍ക്ക് പാര്‍ലമെന്റിലെ അംഗബലം 316 ആയി കുറഞ്ഞു. ഭൂരുപക്ഷത്തിന് ഒമ്പതുസീറ്റു കുറവ്. കൂടുതല്‍ സീറ്റാനായി വോട്ടുതേടിയ അവര്‍ക്ക് ഉണ്ടായിരുന്നതുപോലും നിലനിര്‍ത്താനായില്ല.

എന്നാല്‍ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റമാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാനായത്. ഭൂരിപക്ഷത്തിലേക്ക് അടുക്കാനായില്ലെങ്കിലും ഭരണകക്ഷിയെ ദുര്‍ബലമാക്കാനും 33 സീറ്റുകള്‍ അധികം നേടി ശക്തമായ തിരിച്ചുവരവ് നടത്താനും ജെറമി കോര്‍ബിന്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടിക്കായി. ചെറുകക്ഷികളുടെ പിന്തുണയോടെ സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ലേബര്‍ പാര്‍ട്ടി ആരായുന്നുണ്ട്.

ആകെയുള്ള 650 സീറ്റില്‍ 316 സീറ്റാണ് ഭരണകക്ഷിയായ ടോറികള്‍ക്ക് ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ ലേബറിന് 262 സീറ്റും മറ്റൊരു ദേശീയ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 12 സീറ്റും ലഭിച്ചു. സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിക്ക് 35 സീറ്റും അയര്‍ലന്‍ഡിലെ പ്രധാന പ്രാദേശിക പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്ക് 10 സീറ്റും ലഭിച്ചു. യു.കെ. ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി തുടങ്ങിയ ദേശീയ കക്ഷികള്‍ക്ക് സീറ്റൊന്നും ലഭിച്ചില്ല. ആകെ പോള്‍ചെയ്ത വോട്ടില്‍ 42.4 ശതമാനം നേടിയാണ് ടോറികള്‍ മുന്നിലെത്തിയത്. ലേബറിന് 40.2 ശതമാനവും എസ്.എന്‍പി.ക്ക് 3.1 ശതമാനവും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 7.1 ശതമാനവും വോട്ടു ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12 ശതമാനം വോട്ടുനേടിയ യുക്കിപ്പിന് ഇക്കുറി 1.9 ശതമാനമേ നേടാനായുള്ളൂ.

നേരത്തെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതുവഴി വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന, ശക്തമായ സര്‍ക്കാര്‍ ഭരിച്ചിരുന്ന രാജ്യത്തെ ഒരു ന്യൂനപക്ഷ സര്‍ക്കാരുള്ള രാജ്യമാക്കി മാറ്റി എന്നതാണ് തെരേസ മേയ് വരുത്തിവച്ച രാഷ്ട്രീയ നാണക്കേട്. ഇതുവഴി അവര്‍ സൃഷ്ടിച്ചത് രാഷ്ട്രീയ അസ്ഥിരതയും മികച്ച ബ്രക്‌സിറ്റ് വിലപേശലുകള്‍ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയുമാണ്.

മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നിക്ക് ക്ലെഗ് ആണ് ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രമുഖന്‍. സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ സ്‌കോട്ടീഷ് ഫസ്റ്റ് മിനിസ്റ്ററുമായ അലക്‌സ് സാല്‍മണ്ടും പരാജയപ്പെട്ട പ്രമുഖരില്‍പെടുന്നു.

ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡ് വാദമുയര്‍ത്തി രണ്ടാം സ്‌കോട്ടീഷ് റഫറണ്ടത്തിനായി മുറവിളി കൂട്ടിയ സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിയെ നിശബ്ദമാക്കാനായി എന്നത് മാത്രമാണ് ഈ തിരഞ്ഞെടുപ്പുകൊണ്ട് ബ്രിട്ടണ് ഉണ്ടായ നേട്ടം. സ്വാതന്ത്ര്യവാദമുയര്‍ത്തിയ എസ്.എന്‍.പി.ക്ക് കനത്ത തിരിച്ചടിയാണ് വോട്ടര്‍മാര്‍ നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെയുളള അമ്പത്തൊമ്പതില്‍ 56 സീറ്റും നേടി സ്‌കോട്ട്‌ലന്‍ഡ് ഒന്നാകെ തൂത്തുവാരിയ അവര്‍ക്ക് ഇക്കുറി 34 സീറ്റേ നേടാനായുള്ളൂ. അലക്‌സ് സാല്‍മണ്ട് ഉള്‍പ്പെടെയുള്ള എസ്.എന്‍.പി.യുടെ പല പ്രമുഖരും ദേശീയപാര്‍ട്ടി സ്ഥാനാര്‍ഥികളോട് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ബ്രിട്ടന്റെ ഭാഗമായി തുടരാന്‍ തന്നെയാണ് ഇവിടെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുപ്പു തെളിയിച്ചു.

തിരഞ്ഞടുപ്പുഫലത്തെ സ്വാഗതം ചെയ്ത ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ തെരേസ മേയ്ക്ക് രാജിവച്ചുപോകാന്‍ സമയമായി എന്ന് പ്രഖ്യാപിച്ചു. എന്നാല്‍ രാജ്യം രാഷ്ട്രീയ സ്ഥിരതയാണ് ആവശ്യപ്പെടുന്നതെന്നും അത് തന്റെ പാര്‍ട്ടി ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുമെന്നുമാണ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (20 minutes ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (29 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (32 minutes ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (1 hour ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (1 hour ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (1 hour ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (2 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (2 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (2 hours ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (2 hours ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (2 hours ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (2 hours ago)

Malayali Vartha Recommends