പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു

അബുദാബിയില്‍ രണ്ടാനമ്മയുടെ സഹോദരന്‍ പതിനൊന്നുകാരനെ വീടിന്റെ ടെറസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു കൊന്നു. കുട്ടിയുടെ ബന്ധുക്കളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുപതുകാരനായ പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
അറസ്റ്റിലാകും വരെ ആര്‍ക്കും ഇയാളെ സംശയം തോന്നിയിരുന്നില്ല. സംഭവം നടന്നതിനു ശേഷമുള്ള മൂന്നു ദിവസവും ഒന്നും അറിയാത്ത മട്ടില്‍ ഇയാള്‍ കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. ഇയാള്‍ കുട്ടിയെ വീടിന്റെ ടെറസിലേക്കു കൂട്ടി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. അതിനു ശേഷം കയറുപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. കുട്ടിയുടെ കുടുംബത്തെ അറിയുന്നയാളാണു പ്രതിയെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഇയാള്‍ പൂര്‍ണമായി കുറ്റം സമ്മതിച്ചു.
പാക്ക് പൗരനായ ഡോ. മജീദ് ജനുജയ്ക്കു റഷ്യക്കാരിയായ ആദ്യഭാര്യയില്‍ ജനിച്ച അസാന്‍ എന്ന പതിനൊന്നുകാരനാണു ദാരുണമായി കൊല്ലപ്പെട്ടത്. ഡോ. മജീദിന്റെ ഇപ്പോഴത്തെ ഭാര്യയുടെ സഹോദരനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സഹോദരിക്കും ഭര്‍ത്താവിനുമിടയില്‍ കുഞ്ഞു തടസമായതു കൊണ്ടാണ് അയാള്‍ കുഞ്ഞിനെ കൊന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കഴിഞ്ഞ മാസം 30ന് റമസാന്‍ വ്രതത്തിന്റെ ഭാഗമായി പള്ളിയിലേക്കു പോയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അസാന്‍ മജീദിനെ കാണാതാവുകയായിരുന്നു. പള്ളിയില്‍നിന്നു മടങ്ങുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. എന്നാല്‍ അസാന്‍ വീട്ടിലെത്തിയില്ല. എല്ലായിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ പത്തു മണിയോടെ എ.സിയുടെ തകരാറ് പരിശോധിക്കാന്‍ വീടിന്റെ ടെറസില്‍ കയറിയ തൊഴിലാളികളാണ് അസാന്റെ അര്‍ധനഗ്‌നമായ മൃതദേഹം കണ്ടത്. അസാന്റെ ഖുറാനും സമീപത്തുണ്ടായിരുന്നു.
പാക്കിസ്ഥാന്‍ സ്വദേശിയായ ഡോ. മജീദിന് റഷ്യന്‍ പൗരയായ ആദ്യഭാര്യയില്‍ ജനിച്ച കുട്ടിയാണ് അസാന്‍. റഷ്യയില്‍ മെഡിസിനു പഠിക്കുമ്പോഴാണ് മജീദ് ഇവരെ പ്രണയിച്ചു വിവാഹം കഴിച്ചത്. എന്നാല്‍ ബന്ധം അധികനാള്‍ നീണ്ടില്ല. റഷ്യന്‍ പൗരനായ അസാന്‍ അമ്മയ്‌ക്കൊപ്പം റഷ്യയിലായിരുന്നു. തുടര്‍ന്നു പരസ്പര ധാരണയുടെ പേരില്‍ രണ്ടരവര്‍ഷം മുമ്പാണ് പിതാവിനൊപ്പം അബുദാബിയിലെത്തിയത്.
https://www.facebook.com/Malayalivartha























