സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ ഞങ്ങള്‍ കരഞ്ഞു;വെളിപ്പെടുത്തലുമായി അമേരിക്കന്‍ സൈനികര്‍

സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ യു എസ് സൈനികര്‍ കരഞ്ഞു. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ അദ്ദേഹത്തിന്റെറ കാവല്ക്കാ രായിരുന്ന യു. എസ് സൈനികര്‍ കരഞ്ഞതായി വെളിപ്പെടുത്തലികള്‍. 'ദ പ്രിസനര്‍ ഇന്‍ ഹിസ് പാലസ്' എന്ന പുസ്തകത്തില്‍, ജയിലില്‍ സദ്ദാമിന്റെത സുരക്ഷക്കായി നിയമിച്ചിരുന്ന ഒരു അമേരിക്കന്‍ സൈനികനാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് ഡയലി പാക്കിസ്ഥാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
സദ്ദാമിന്റെ് അവസാനകാലത്ത് കാവല്‍ക്കാ രായുണ്ടായിരുന്ന 12 യു എസ് സൈനികരുടെ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത്. വില്‍ ബാര്‍ഡന്‍വെപെര്‍ എന്ന സൈനികനാണ് ഈ കാര്യം വെളിപ്പെടുത്തിയത്. മറ്റു 11 സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇദ്ദേഹം സദ്ദാമിന്റെറ ജയില്‍ കാവലിന് നിയമിക്കപ്പെട്ടിരുന്നത്.
വളരെ സൗഹാര്‍ദത്തിലാണ് സദ്ദാം സംസാരിച്ചിരുന്നതെന്നും തങ്ങള്‍ അദ്ദേഹത്തെ 'ഗ്രാന്‍ഡ്പാ' എന്നായിരുന്നു വിളിച്ചിരുന്നതെന്നും പുസ്‌കത്തില്‍ പരാമര്‍ശിക്കുന്നു. തൂക്കിലേറ്റിയപ്പോള്‍ തങ്ങളോട് ഏറ്റവും അടുത്തൊരാളെ ഞങ്ങള്‍ കൊല്ലുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും. ഞങ്ങളെല്ലാവരും ഈ സന്ദര്‍ഭത്തില്‍ കരഞ്ഞതായും. സൈനികന്‍ ആ ദിവസം ഓര്‍ക്കുന്നു. തന്റെമ ഭരണകാലത്തെക്കുറിച്ചും ജീവിതാനുഭവങ്ങളും സദ്ദാം ജയിലില്‍ പങ്കുവെക്കുമായിരുന്നെന്നും ഇത് ഇവര്‍ കേട്ടിരിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പൂന്തോട്ടനിര്‍മാണം ഇഷ്ടപ്പെട്ടിരുന്ന സദ്ദാം സിഗരറ്റുകളെ സ്‌നേഹിച്ചിരുന്നതായും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ശരിയായരീതിയില്‍ സിഗരറ്റ് വലിക്കാന്‍ തന്നെ പഠിപ്പിച്ചത് ഫിദല്‍ കാസ്‌ട്രോയായിരുന്നെന്ന് സദ്ദാം സൈനികരോട് പറഞ്ഞിരുന്നതായും പുസ്തയകത്തില്‍ വെളിപ്പെടുത്തലുണ്ട്. 2006 ഡിസംബര്‍ 30നാണ് സദ്ദാമിനെ തൂക്കിലേറ്റുന്നത്.
https://www.facebook.com/Malayalivartha























