ബംഗ്ലാദേശില്‍ പ്രളയം; സൈനികര്‍ ഉള്‍പ്പടെ 105 പേര്‍ മരണപ്പെട്ടു; മണ്ണിടിച്ചിലില്‍ വീടുകള്‍ ഒലിച്ചുപോയി; കുട്ടികളടക്കം ഉറങ്ങിക്കിടന്നവര്‍ മണ്ണിനടിയിലായി

ബംഗ്ലാദേശിലെ തെക്കുകിഴക്കന്‍ മേഘലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 100 കവിഞ്ഞു. മണ്ണിടിച്ചിലില്‍ വീടുകള്‍ ഒലിച്ചുപോയി. കുട്ടികളടക്കം ഉറങ്ങിക്കിടന്നവര്‍ മണ്ണിനടിയിലാവുകയായിരുന്നു. സൈനികര്‍ ഉള്‍പ്പടെ 105 പേര്‍ മരണപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. മരിച്ചവരില്‍ ഏറെയും ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമുള്ള മലയോരജില്ലയായ രംഗമത്രിയിലുള്ളവരാണ്. നാല് സൈനികരുടേതുള്‍പ്പടെ 76 മരണമാണ് ഇവിടെ മാത്രമുണ്ടായിരിക്കുന്നത്. ഇവിടെ പ്രധാന റോഡിലെ ദുരന്ത അവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ്.
ചിറ്റഗോങിലെ രംഗുണിയ ഛണ്ടാനിഷ് അപ്പാസിലാസ് പ്രദേശത്താണ് മറ്റ് 23 മരണങ്ങളും ഉണ്ടായിരിക്കുന്നത്. നൂറിലധികം ആളുകള്‍ക്കാണ് ദുരന്തത്തില്‍ പരിക്കേറ്റു. അതില്‍ മിക്ക ആളുകളുടേയും നില ഗുരുതരമാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ വെള്ളത്തിനടിയില്‍ പോയതായി കരുതുന്നു.
ഗോത്രവര്‍ഗ്ഗക്കാരാണ് ദുരന്തത്തിന് സാക്ഷിയായവരില്‍ പൂരിഭാഗം ആളുകളും. ദുരന്തബാധിതമേഖലകളില്‍ വാര്‍ത്താവിനിമയഗതാഗതസംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























