പ്രസിഡന്റ് ഷീ ജിന്‍ പിങ്ങാണ് രക്ഷകനെന്ന പ്രചാരണവുമായി ചൈനീസ് ഭരണകൂടം രംഗത്ത്
ക്രിസ്തുവല്ല, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങാണ് രക്ഷകനെന്ന പ്രചാരണവുമായി ചൈനീസ് ഭരണകൂടം. ആളുകളെ പട്ടിണിയില്‍ നിന്ന് കരകയറ്റാന്‍ ഷീ ജിന്‍ പിങ്ങിന് മാത്രമേ സാധിക്കുകയുളളുവെന്നും ക്രിസ്തുവിന് സാധിക്കില്ല എന്നുമാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്
യുഗാനിലാണ് ഇതുസംബന്ധിച്ച പ്രചാരണം പ്രധാനമായും നടക്കുന്നത്. സ്ഥലത്ത് വീടുകളിലെത്തി ക്രിസ്തുവിന്റെ ചിത്രങ്ങള്‍ മാറ്റി പകരം ഷീ ജിന്‍ പിങ്ങിന്റെ ചിത്രങ്ങള്‍ സ്ഥാപിക്കാനും ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
2020നകം രാജ്യത്ത് നിന്ന് ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഷീ ജിന്‍ പിങ്ങിന് അനുകൂലമായി ചൈനയില്‍ വ്യാപക പ്രചാരണം നടക്കുന്നത്. പ്രചാരണത്തെ തുടര്‍ന്ന് അറുനൂറോളം വരുന്ന ഗ്രാമവാസികള്‍ മതവിശ്വാസത്തില്‍ നിന്ന് മോചിതരായെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അവകാശപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha