റിയാലിറ്റി ഷോയില്‍ പെണ്‍കുട്ടികളെ നഗ്നരായി മത്സരിപ്പിച്ചത് മുന്‍കൂട്ടിയറിയിക്കാതെ; പ്രതിഷേധം ശക്തം

ഓസ്ട്രിയ : ഓസ്ട്രിയ പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോയായ നെക്‌സ്റ്റ് ടോപ്പ് മോഡല്‍ ഇത്തവണ നഗ്നരായി റിയാലിറ്റി ഷോയില്‍ പങ്കെടുക്കനായിരുന്നു മത്സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ആദ്യം പ്രൊഡ്യൂസര്‍ തമാശയ്ക്ക് പറയുന്നതാണെന്നാണ് മത്സരാര്‍ത്ഥികള്‍ വിചാരിച്ചത്. എന്നാല്‍ റിയാലിറ്റി ഷോയുടെ ചിത്രീകരണം ആരംഭിച്ചതോടെയാണ് പലര്‍ക്കും സംഭവം കാര്യമായി പറഞ്ഞതാണെന്ന് മനസിലായത്.

സ്ത്രീകളായ മത്സരാര്‍ത്ഥികളെ ആദ്യം നഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിച്ചു. പിന്നീട് മുഴുവന്‍ വസ്ത്രങ്ങളും ധരിച്ച പുരുഷ മത്സരാര്‍ത്ഥികള്‍ക്കൊപ്പവും ഫോട്ടോ എടുക്കണം. എങ്കില്‍ മാത്രമെ ചാനല്‍ നല്‍കിയ ടാസ്‌ക്ക് അവസാനിക്കൂ. എന്നാല്‍ എപ്പിസോഡിന്റെ പ്രെമോ പ്രസിദ്ധീകരിച്ചതോടെ ചാനലിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
മികച്ച മോഡലിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ റിയാലിറ്റി ഷോ നടത്തുന്നത്. അതുകൊണ്ട് തന്നെ നഗ്നരായി ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ചാനല്‍ നല്‍കിയ ടാസ്‌ക്ക് പലരം വളരെ കൂളായാണ് ഏറ്റെടുത്തത്. എന്നാല്‍ ചില മത്സരാര്‍ത്ഥികള്‍ തങ്ങളെക്കൊണ്ട് സാധിക്കില്ലെന്ന് പറഞ്ഞ് മത്സരിക്കാതെ പിന്മാറി.
ഒരു ബാല്‍ക്കെണിയുടെ മുകളില്‍ വെച്ചാണ് പുരുഷ മത്സരാര്‍ത്ഥികള്‍ക്കൊപ്പം നഗ്നരായി നിന്ന പെണ്‍കുട്ടികളുടെ ഫോട്ടോ എടുപ്പിച്ചത്. പതിനഞ്ച് മിനുട്ടായിരുന്നു ഓരോ പെണ്‍കുട്ടികള്‍ക്കും ടാസ്‌ക്ക് പൂര്‍ത്തിയാക്കാന്‍ ലഭിച്ച സമയം. ഈ സമയത്തിനുള്ളില്‍ നല്ല ഫോട്ടോ നല്‍കണം എന്നതാണ് പ്രൊഡ്യൂസര്‍ നല്‍കിയ നിബന്ധന.
https://www.facebook.com/Malayalivartha























