Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

സിംബാബ്‌വെയില്‍ പട്ടാളം അധികാരമേറ്റെടുത്തു; പ്രസിഡന്റ് മുഗാബെയും കുടുംബവും വീട്ടുതടങ്കലില്‍

16 NOVEMBER 2017 05:44 AM IST
മലയാളി വാര്‍ത്ത

ഹരാരെ: ആഫ്രിക്കന്‍ രാജ്യമായ സിംബാബ് വെയില്‍ സൈന്യം ഭരണം പിടിച്ചടുത്തു. . തൊണ്ണൂറ്റിമൂന്നുകാരനായ മുഗാബെ സുരക്ഷിതനാണെന്നു സൈനിക വക്താവ് പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം വീട്ടുതടങ്കലിലാണെന്നു ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ മുന്‍ഗാഗ്വയെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ ഭരണ പ്രതിസന്ധിയ്ക്കിടയിലാണ് രാജ്യാധികാരം ഏറ്റെടുത്തതായി പട്ടാള മേധാവി ജനറല്‍ കോണ്‍സ്റ്റിനോ ചിവെങ്കെ ടെലിവിഷന്‍ സംപ്രേഷണത്തിലൂടെ ജനങ്ങളെ അറിയിച്ചു.
അതേ സമയം ഇത് പട്ടാള അട്ടിമറിയല്ലെന്നും രാജ്യത്തിന്റെ നിയന്ത്രണം താല്‍ക്കാലികമായി ഏറ്റെടുത്തതുമാത്രമാണെന്നും സൈന്യം അവകാശപ്പെട്ടു. ജനറല്‍ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തില്‍ സൈനിക അട്ടിമറിക്ക് കളമൊരുങ്ങുകയാണ്.
രാജ്യതലസ്ഥാനത്തിനുള്ളില്‍ വരെ സൈന്യം നിലയുറപ്പിച്ചു. രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമ ഓഫിസും സൈന്യം കൈയ്യടക്കി.
തൊണ്ണൂറ്റിമൂന്നുകാരനായ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും കുടുംബവും സൈന്യത്തിന്റെ പിടിയിലാണ്. ഇവര്‍ സുരക്ഷിതരാണെന്ന് ചിവെങ്ക അറിയിച്ചിട്ടുണ്ട്. മുഗാബെയ്ക്കു ചുറ്റുമുള്ള ക്രിമിനലുകൾ രാജ്യത്തെ കുട്ടിച്ചോറാക്കുന്നെന്നും അവരെയാണു ലക്ഷ്യമിടുന്നതെന്നും പ്രഖ്യാപിച്ച മേജർ ജനറൽ മോയൊ ദേശീയ ടിവി ചാനലിൽ പ്രത്യക്ഷപ്പെട്ടു. ഈയിടെ ചൈന സന്ദർശിച്ച സിംബാബ്‌വെ സൈനിക മേധാവി ജനറൽ കോൺസ്റ്റാന്റിനൊ ചിവെൻക, ഭരണപാർട്ടിയിൽ ശുദ്ധീകരണത്തിനു തയാറെടുക്കുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

അദ്ദേഹത്തിനു ചുറ്റുമുള്ള ക്രിമിനലുകളെ ഇല്ലാതാക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യമെന്നും അതിനു സാധിക്കുന്നതോടെ രാജ്യത്തെ ക്രമസമാധാനനില മുന്‍ നിലയിലേക്ക് എത്തുമെന്നും പട്ടാളമേധാവി അറിയിച്ചു.ജനങ്ങള്‍ക്കു നേരെ നടക്കുന്ന അനീതിയില്‍നിന്ന് അവരെ സംരക്ഷിക്കുകയാണു സൈന്യത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കി യാതൊരു തടസ്സങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുവാന്‍ സാഹചര്യമൊരുക്കുകയാണു തങ്ങളെന്നും ജനറന്‍ ചിവെങ്കെ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് എമേഴ്സൻ നൻഗാഗ്വയെ പ്രസിഡന്റാക്കാനുള്ള നീക്കമാണു നടക്കുന്നതെന്നു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൻഗാഗ്വ പുറത്താക്കപ്പെട്ടതോടെ മുഗാബെയ്ക്കു ശേഷം ഭാര്യ ഗ്രേസ് പ്രസിഡന്റാകുമെന്ന സൂചന ശക്തമായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കു കടന്ന നൻഗാഗ്വ തിരിച്ചെത്തിയതായും ഗ്രെയ്സ് മുഗാബെ ഇപ്പോൾ നമീബിയയിൽ ഔദ്യോഗിക സന്ദർശനത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.

അഴിമതി , വിശ്വാസ വഞ്ച തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ മന്‍ഗാഗയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്.

1980ലാണ് റോബര്‍ട്ട് മുഗാബെ സിംബാബ് വെയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. പിന്നീട് 87 ല്‍ ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡന്റ് പദവി ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോളും മുഗാബെ തന്നെ പ്രസിഡന്റായി തുടരുന്നതിനിടയിലാണ് അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും സൈന്യം വീട്ടുതടങ്കലിലാക്കിയത്. '

സിംബാബ്‌വെയിലുള്ള തങ്ങളുടെ പൗരന്മാർക്കു യുഎസും ബ്രിട്ടനും സുരക്ഷാ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര പ്രശ്നം ബന്ധപ്പെട്ടവർ പരിഹരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സിംബാബ്‌വെയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈന പറഞ്ഞു.


റോബർട് മുഗാബെയുടെ ഓഫിസിൽ സെക്രട്ടറിയായി വന്ന്, ഒടുവിൽ പ്രഥമവനിതയായ ഗ്രെയ്സ് മുഗാബെ (52) സിംബാബ്‌വെയിലെ കരുത്തുറ്റ കഥാപാത്രം. 40 വയസ്സിന് ഇളയ ഗ്രെയ്സുമായി മുഗാബെയുടെ പ്രണയബന്ധം ഔദ്യോഗികമാകുമ്പോൾ, ആദ്യഭാര്യ സാലി വൃക്കരോഗിയായി മരണക്കിടക്കയിലായിരുന്നു. നേരത്തേ വിവാഹിതയായിരുന്ന ഗ്രെയ്സ് ആ ബന്ധം വേർപെടുത്തി 1996 ൽ മുഗാബെയുടെ ഭാര്യയായി.

ഗ്രെയ്സിന്റെ രാഷ്ട്രീയപ്രവേശമാണ് എല്ലാം മാറ്റിമറിച്ചത്. ആഡംബരജീവിതവും വിവാദ ഇടപെടലുകളുംകൊണ്ടു ഗ്രെയ്സ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (1 minute ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (14 minutes ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (20 minutes ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (23 minutes ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (34 minutes ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (37 minutes ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (37 minutes ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (42 minutes ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (45 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (53 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (1 hour ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (1 hour ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (1 hour ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends