ഷെറിൻ മാത്യൂസിെൻറ മലയാളി വളർത്തമ്മ സിനി മാത്യൂസിെൻറ ജാമ്യവ്യവസ്ഥയിലെ തുക കോടതി കുറച്ചു. വീട്ടുതടങ്കലിൽ തന്നെ.

ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിെൻറ മലയാളി വളർത്തമ്മ സിനി മാത്യൂസിെൻറ ജാമ്യവ്യവസ്ഥയിലെ തുക 1,00,000 യു.എസ് ഡോളറായി കുറച്ചു. നേരത്തേ 2,50,000 യു.എസ് ഡോളറാണ് ജാമ്യവ്യവസ്ഥയിൽ പറഞ്ഞിരുന്നത്. ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചെങ്കിലും സിനി വീട്ടുതടങ്കലിൽ പൊലീസിെൻറ നിരീക്ഷണത്തിലായിരിക്കും. ഡാളസിലെ ജില്ല ക്രിമിനൽ കോടതി ജഡ്ജി സ്റ്റെഫാനി ഫാർഗോ സിനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. സിനിയുടെ പാസ്പോർട്ട് കോടതിയിൽ നൽകണം. മൂന്നു വയസ്സുകാരിയായ സ്വന്തം മകളുമായി സിനി രാജ്യം വിടാൻ ശ്രമിക്കുമെന്നതിനാൽ പാസ്പോർട്ട് ഏൽപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പോലീസ് ഡിറ്റക്റ്റീവിന്റെ രഹസ്യ നിരീക്ഷണത്തിൽ സിനി മാത്യു ഇന്ത്യയിലേക്ക് കടക്കുവാൻ ശ്രമിക്കുന്നതായി ബോധ്യപ്പെട്ടു. തന്റെ കുട്ടിയുടെ ഇമ്മ്യൂണൈസേഷൻ വിവരങ്ങൾ പീഡിയാട്രിഷ്യനോട് വാങ്ങിയതും ദുരൂഹമായി കാണുന്നു. നാട്ടിൽ തന്റെ വീട്ടിലെത്താനുള്ള അമിതാഗ്രഹവും ഉത്ക്കണ്ഠയും സിനിക്കുള്ളതായി ഡിറ്റക്റ്റീവ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് കുട്ടിയെ അപായപ്പെടുത്തിയെന്ന കുറ്റം ചുമത്തി സിനിയെ അറസ്റ്റുചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് വളർത്തച്ഛൻ വെസ്ലി മാത്യൂസിെന നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കുറ്റം ചുമത്തിയാണ് വെസ്ലിയെ അറസ്റ്റ് ചെയ്തത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൂടാതെ ഒരു മില്യൺ യു.എസ് ഡോളർ ജാമ്യവ്യവസ്ഥയായും ചുമത്തി. വെസ്ലിയും സിനിയും പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയിരുന്നത്. ഷെറിനെ കാണാതാകുേമ്പാൾ ഉറങ്ങുകയായിരുന്നുവെന്നാണ് സിനി നൽകിയ മൊഴി. ഷെറിനും വെസ്ലിയും തമ്മിലുള്ള പ്രശ്നങ്ങൾ അറിഞ്ഞിരുന്നില്ലെന്നും സിനി പറഞ്ഞു. ഷെറിനെ കാണാതായതിെൻറ തലേദിവസം ഒക്ടോബർ ആറിന് ഷെറിനെ വീട്ടിൽ തനിച്ചാക്കി ദമ്പതികൾ സ്വന്തം കുട്ടിയെയും കൂട്ടി റസ്റ്റാറൻറിൽ പോയതായി പൊലീസ് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























