Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

വാക്‌പോര് തുടരുന്നു അമേരിക്കയെ തകർക്കാനുള്ള മിസൈൽ വിജയിച്ചുവെന്ന് ഉത്തര കൊറിയ: യുദ്ധമുണ്ടായാൽ നേതൃത്വത്തെ തുടച്ചുമാറ്റുമെന്ന് നിക്കി ഹാലി.

30 NOVEMBER 2017 08:57 PM IST
മലയാളി വാര്‍ത്ത

ന്യൂയോര്‍ക്ക്: യു.എസിനെ പൂര്‍ണമായി തകര്‍ക്കാന്‍ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ബുധനാഴ്ച പുലര്‍ച്ചെ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ. ആണവപദ്ധതിക്കെതിരേ യു.എസ്. ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ വകവെയ്ക്കാതെയാണ് പുതിയ പരീക്ഷണം. ആണവരാഷ്ട്രമെന്ന ലക്ഷ്യം ഉത്തരകൊറിയ കൈവരിച്ചതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ. റിപ്പോര്‍ട്ട് ചെയ്തു. ഇതിനു തൊട്ടുപിന്നാലെ യുദ്ധമുണ്ടായാല്‍ ഉത്തര കൊറിയന്‍ നേതൃത്വത്തെ പൂര്‍ണമായും നശിപ്പിക്കുമെന്ന് യുഎന്‍ രക്ഷാ സമിതിയോഗത്തില്‍ യുഎസിന്റെ മുന്നറിയിപ്പ്.

യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെയാണ് ഉത്തരകൊറിയക്കെതിരായ ട്രമ്പ് ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ഉത്തര കൊറിയയുടെ ബാലിസ്റ്റിക്, ആണവായുധ പദ്ധതികളെ നേരിടുന്നത് സംബന്ധിച്ച് ആലോചനകള്‍ നടക്കുകയാണ്.
സൈനിക നടപടി ഉള്‍പ്പെടെയുള്ളവ പരിഗണിക്കുന്നുണ്ട്. എന്നാല്‍ നയതന്ത്ര വഴിയിലൂടെയുള്ള പരിഹാരത്തിനാണു ശ്രമിക്കുന്നതെന്ന് നിക്കി ഹെയ്‌ലി യുഎന്‍ രക്ഷാ സമിതി യോഗത്തില്‍ ആവര്‍ത്തിച്ചു.

യൂ എസ് ആഗ്രഹിക്കാത്ത യുദ്ധത്തിനു കാരണം അവരുടെ പ്രകോപനങ്ങള്‍തന്നെയാണ്. യുദ്ധമുണ്ടായാല്‍ ഉത്തര കൊറിയന്‍ ഭരണകൂടത്തെ യുഎസ് പൂര്‍ണമായും തകര്‍ത്തുകളയും - ഹാലെ വ്യക്തമാക്കി. ഉത്തര കൊറിയയ്ക്ക് ഇപ്പോഴും പിന്തുണയും സഹായവും നല്‍കുന്നതു ചൈനയാണ്.



ഉത്തരകൊറിയയുടെ പ്രകോപനവും അവര്‍ക്കെതിരായ ഉപരോധവും തുടരുന്ന സാഹചര്യത്തില്‍ അങ്ങോട്ടുള്ള എണ്ണ വിതരണം അവസാനിപ്പിക്കണമെന്നു ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ ചൈന നടപടി അവസാനിപ്പിക്കാന്‍ തയാറായിട്ടില്ല.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ബുധനാഴ്ച ഉത്തരകൊറിയന്‍ പ്രശ്‌നം ടെലിഫോണില്‍ ചര്‍ച്ച ചെയ്തിരുന്നു.
ഉത്തര കൊറിയയ്ക്കുമേല്‍ ഇനിയും ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായി ട്രമ്പ് ട്വീറ്റ് ചെയ്തിരുന്നു.


അണ്വായുധം നിര്‍മിക്കുന്നതില്‍നിന്ന് ഉത്തര കൊറിയയെ തടയാന്‍ മുന്‍ യുഎസ് ഭരണകൂടത്തിനു കഴിഞ്ഞില്ല. ഈ പ്രതിസന്ധി മറികടക്കാന്‍ ഉപരോധമല്ലാതെ വഴിയില്ലെന്നും ഉപരോധത്തിലൂടെ ഉത്തരകൊറിയയെ സമ്മര്‍ദ്ദത്തിലാക്കി ആണവായുധ, മിസൈല്‍ പദ്ധതികളില്‍നിന്ന് പിന്തിരിപ്പിക്കണമെന്നാണ് ചൈനയോട് യുഎസ് ആവശ്യപ്പെട്ടത്
ഹ്വാസോങ്-15 എന്ന പുതിയ മിസൈല്‍ നേരത്തേ പരീക്ഷിച്ചിട്ടുള്ളവയെക്കാള്‍ ശക്തമാണെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. 4,475 കിലോമീറ്റര്‍ ഉയരത്തിലെത്തിയ മിസൈല്‍ 53 മിനിറ്റില്‍ 950 കിലോമീറ്റര്‍ സഞ്ചരിച്ചു ജപ്പാന്‍ കടലില്‍ പതിച്ചു.

13000 കിലോമീറ്റര്‍ വരെ ആക്രമണ പരിധിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് യു.എസ്.ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'യൂണിയന്‍ ഓഫ് കണ്‍സേണ്‍ഡ് സയന്റിസ്റ്റ്' വിലയിരുത്തി. അണ്വായുധം വഹിക്കാനുള്ള ശേഷി ഇതിനില്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുക്കാന്‍ ഉത്തരകൊറിയയ്ക്ക് ഇനിയും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മിസൈല്‍ പരീക്ഷണത്തിനുപിന്നാലെ ഉത്തരകൊറിയയ്ക്കു നേരേ വിമര്‍ശനവുമായി അന്താരാഷ്ട്ര സമൂഹം രംഗത്തെത്തി.

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലായിരുന്നു മിസൈല്‍ പരീക്ഷണം. യു.എസിന്റെ ആണവ ഭീഷണിയെ പ്രതിരോധിക്കാനുള്ള മാര്‍ഗം മാത്രമാണ് സ്വീകരിക്കുന്നതെന്നും ഉത്തരകൊറിയയുടെ ആണവപദ്ധതി ഒരു രാജ്യത്തിനും ഭീഷണിയാവില്ലെന്നും കിം ജോങ് ഉന്‍ പറഞ്ഞതായി കെ.സി.എന്‍.എ. റിപ്പോര്‍ട്ട് ചെയ്തു.

തദ്ദേശീയ മിസൈലുകളുടെ പരീക്ഷണം നടത്തിയാണ് ദക്ഷിണകൊറിയ ഉത്തരകൊറിയയുടെ പ്രകോപനത്തോട് പ്രതികരിച്ചത്. ഇത്
യൂ എസ് പിന്തുണയോടെയായിരുന്നു. ഉത്തര കൊറിയൻ സംഭവവികാസങ്ങളിലൂടെ അമേരിക്കയും ചൈനയുമായുള്ള ബന്ധത്തിൽ ഏറെ വിള്ളലുകൾ വീണു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (2 hours ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (3 hours ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (3 hours ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (3 hours ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (3 hours ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (3 hours ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (4 hours ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (4 hours ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (4 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (4 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (4 hours ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (5 hours ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (5 hours ago)

Malayali Vartha Recommends