തെറ്റായ ദിശയിലൂടെ പാഞ്ഞ കാര്‍ പെഡസ്ട്രിയന്‍ ലൈനിലൂടെ ക്രോസ് ചെയ്ത ഇന്ത്യന്‍ വംശജയായ വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; കൃഷ്ണാദേവിയുടെ ജീവനെടുത്ത വെസ്റ്റ് മിഡ്‌ലന്റ്‌സ് അപകടദൃശ്യം പോലീസ് പുറത്തുവിട്ടു

വെസ്റ്റ് മിഡ്‌ലന്‍ഡ്‌സിലെ ഹാന്‍്ഡ്‌സ്‌വര്‍ത്തില്‍ രാവിലെ പ്രാര്‍ഥനയ്ക്കായി ക്ഷേത്രത്തിലേക്ക് പോയ കൃഷ്ണ ദേവി ദൊറോച്ചെ എന്ന 62-കാരിഎതിര്‍ദിശയില്‍ വന്ന കാര്‍ ഇടിച്ചു തെറിച്ചുവീണ് തല്‍ക്ഷണം മരിച്ചു. നവംബര്‍ ഒമ്പതിന് രാവിലെ 11 മണിക്കായിരുന്നു സംഭവം. ആല്‍ബര്‍ട്ട് റോഡ് ജംഗ്്ഷനുസമീപം റൂക്കേരി റോഡിലാണ് അപകടമുണ്ടായത്.
ചുവപ്പുസിഗ്നല്‍ തെളിഞ്ഞുകിടന്നപ്പോഴാണ് പെഡസ്ട്രിയന്‍ ക്രോസിലൂടെ കൃഷ്ണാദേവി റോഡ് മുറിച്ചുകടന്നത്. സിഗ്നല്‍ തെറ്റിച്ച് പാഞ്ഞുവന്ന കാര്‍ ഇവരെ ഇടിച്ചുതെറിപ്പിച്ചശേഷം പെഡസ്ട്രിയന്‍ ഐലന്‍ഡിലും ഇടിച്ചു.
ഇടിയുടെ ആഘാതത്തില്‍ വായുവിലേക്ക് തെറിച്ചുവീണ കൃഷ്ണാദേവി തല്‍ക്ഷണം മരിച്ചു. സോഹോ റോഡില്‍ റെഡ്‌സിഗ്നല്‍ തെറ്റിച്ചുവന്ന ഇവൈ 06 ടിസിയു നമ്പറിലുള്ള വോക്‌സ്‌ഹോള്‍ സഫീറ കാറാണ് കൃഷ്ണാദേവിയുടെ മരണത്തിനിടയാക്കിയത്. ഈ കാറിനെ പിന്തുടര്‍ന്ന ഒരു കോര്‍സയും ഒരു ഫോര്‍ഡ് മോണ്ടിയോയും പിന്നാലെയുണ്ടായിരുന്നു.
അപകടമുണ്ടായി 24 മണിക്കൂറിനകം ഈ മൂന്നു കാറുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മറ്റു രണ്ടുകാറുകളുടെയും രജിസ്‌ട്രേഷന്‍ വ്യാജമാണെന്നും പോലീസ് തിരിച്ചറിഞ്ഞു. നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ഹാന്‍ഡ്‌സ്‌വര്‍ത്തിലെ ഡാരന്‍ ഹോള്‍നെസ്സാണ് കൃഷ്ണാദേവിയെ ഇടിച്ചുതെറിപ്പിച്ച വാഹനമോടിച്ചതെന്ന് പോലീസ് കണ്ടെത്തി. ഇയാളെ ബര്‍മിങ്ങാം മജിസ്‌ട്രേറ്റ് കോടതിയില്‍ നവംബര്‍ 14-ന് ഹാജരാക്കി. ഇയാളിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
മൂന്ന് കാറുകളിലായി വന്ന സംഘത്തെ കണ്ടെത്തണമെന്ന് കൃഷ്ണാ ദേവിയുടെ കുടുംബം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ കുടുംബത്തിന്റെ അടിത്തറയായിരുന്നു കൃഷ്ണാദേവിയെന്ന് അവരുടെ സഹോദരന്‍ ബാല്‍ദേവ് കൊറോത്താനിയ പറഞ്ഞു. നഷ്ടപ്പെട്ടത് തിരിച്ചുകിട്ടില്ലെങ്കിലും, മനപ്പൂര്‍വം അപകടകരമായ രീതിയില്‍ വാഹനമോടിച്ച് അവരുടെ മരണത്തിന് ഇടയാക്കിയവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും ബാല്‍ദേവ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് സൂചനകളറിയുന്നവര്‍ അത് പോലീസിനെ അറിയിക്കണമെന്നും അക്കാര്യം രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടമുണ്ടാക്കിയവരെ തിരിച്ചറിയുന്നതിനായി കൃഷ്ണാദേവിയുടെ ജീവനെടുത്ത വെസ്റ്റ് മിഡ്‌ലന്റ്‌സ് അപകടദൃശ്യം പോലീസ് പുറത്തുവിട്ടു. കൃഷ്ണാദേവിയുടെ ബന്ധുക്കളുടെ അനുമതിയോടെയാണ് ദൃശ്യം പോലീസ് പുറത്തുവിട്ടത്. ക്രൈം സ്റ്റോപ്പേഴ്‌സിനെ വിളിക്കേണ്ട നമ്പര്‍ ഇതാണ്-0800555111 .

കുടുംബത്തെ തീരാദുഃഖത്തിലേക്ക് തള്ളിവിട്ടവര്‍ പുറത്ത് സ്വതന്ത്രരായി നടക്കുന്നതിലുള്ള അമര്‍ഷവും അവര്‍ രേഖപ്പെടുത്തി. അപകടം ഒരു കുടുംബത്ത മാത്രമല്ല, അവരെ സ്‌നേഹിച്ചിരുന്ന ഒരു സമൂഹത്തെത്തന്നെ ദുഃഖത്തിലാഴ്ത്തിയെന്ന് കേസന്വേഷിക്കുന്ന ഡിക്ടറ്റീവ് പോള്‍ ഹ്യൂസ് പറഞ്ഞു.
https://www.facebook.com/Malayalivartha























