അമേരിക്ക ഉത്തര കൊറിയയുടെ മിസൈൽ റേഞ്ചിൽ; അതീവ ഗുരുതരമായ സ്ഥിതിവിശേഷം.

അമേരിക്ക മുഴുവന്‍ മിസൈല്‍ പരിധിയില്‍ ഉത്തര കൊറിയയുടെ അവകാശവാദം ശരിവെച്ച് യുഎസ് യുഎസ് ഇന്റലിജൻസ് അധികൃതർ . പുതുതായി പരീക്ഷിച്ച ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലിന് അമേരിക്കയുടെ ഭൂരിഭാഗം മേഖലയെയും തകര്‍ക്കാന്‍ കഴിയുമെന്ന ഉത്തര കൊറിയയുടെ അവകാശ വാദത്തെ അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചു. കാറ്റ് മൂലം ഉണ്ടാവുന്ന പ്രതികൂല കാലാവസ്ഥയെയെല്ലാം തരണം ചെയ്ത് 45 മിനിട്ടോളം ഇതിന് സഞ്ചരിക്കാന്‍ കഴിവുണ്ട്. 8100 മൈൽ സഞ്ചരിച്ചു വാഷിംങ്ടൺ ഡി സി യുൾപ്പെടെ അമേരിക്കയുടെ മിക്ക പ്രദേശങ്ങളും ഈ മിസൈൽ പരിധിയിൽ ഉൾപ്പെടുന്നു. യൂ എസ് ഫിസിസിസ്റ് ഡേവിഡ് റൈറ്റ് ഇത് ശരി വക്കുന്നു. കൃത്യമായി ടാർഗെറ്റിലെത്തിക്കാനും 2700 മൈൽ വരെ ഉയരത്തിലെത്താനും ഈ മിസൈലിനു കഴിയും.
അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തെ വളരെ ഗൗരവത്തോടെ കാണുന്നതായാണ് റിപോർട്ടുകൾ.
ആണവ വാഹക ശേഷിയുള്ള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസ്സൈല്‍ ഉത്തര കൊറിയ വികസിപ്പിക്കാനൊരുങ്ങുകയാണെന്നും യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അതേസമയം രഹസ്യവും അസ്വാഭാവികവുമായ സമുദ്രാന്തര നീക്കങ്ങള്‍ ഉത്തര കൊറിയ നടത്തുന്നുണ്ടെന്നും അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
വെള്ളിയാഴ്ച്ച രാത്രി മിസ്സൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ച ഉടനെ അമേരിക്കയ്ക്കെതിരെ ശക്തമായ ഭാഷയിലാണ് ഉത്തര കൊറിയന്‍ ഭരണാധിപന്‍ നേതാവ് കിം ജോങ് ഉന്‍ സംസാരിച്ചത്.
'യുഎസ്സിനുള്ള ശക്തമായ താക്കീതാണ് ഈ മിസ്സൈല്‍' എന്നാണ് വിക്ഷേപണ ശേഷം കിം ജോങ് ഉന്‍ പ്രസ്താവിച്ചത്.
https://www.facebook.com/Malayalivartha























