കുട്ടികളെ വീട്ടിൽ തനിച്ചാക്കുന്നത് ഗുരുതരകുറ്റം, വരുന്നു 'ഷെറിന്‍ നിയമം'

മലയാളി ദമ്പതിമാർ ദത്തെടുത്ത മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസ് അമേരിക്കന്‍ സംസ്ഥാനമായ ഹൂസ്റ്റണില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ കുരുന്നുകളുടെ സംരക്ഷണത്തിന് ഒരുങ്ങുന്നു 'ഷെറിന്‍ നിയമം'. രണ്ട് വനിത സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ നീക്കത്തിലാണ് 10 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ വീടുകളില്‍ തനിച്ചാക്കുന്നത് ഗുരുതര കുറ്റമായി കണക്കാക്കുന്ന നിയമം തയ്യാറാക്കുന്നത്.
കുട്ടികളെ ഒറ്റയ്ക്കു വീട്ടിലാക്കിയിട്ടു മാതാപിതാക്കള്‍ പുറത്തുപോകുന്നതു ക്രിമിനല്‍ കുറ്റമാക്കാനാണു നീക്കം. ഷെറിന്‍ നിയമം (ഷെറിന്‍സ് ലോ) എന്നാകും ഇത് അറിയപ്പെടുക. 9-10 വയസില്‍ താഴെയുള്ള കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്കാകില്ല എന്നുറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. കുട്ടികളെ കാണാതായാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പോലീസിനെ അറിയിക്കണമെന്നും വ്യവസ്ഥ ചെയ്യും.
മലയാളി ദമ്പതികളായ വെസ്ലി മാത്യുവും സിനിയും ബീഹാറില്‍നിന്നു ദത്തെടുത്ത ഷെറിന്‍ മാത്യൂസി(മൂന്ന് വയസ്)നെ ഒക്‌ടോബര്‍ 22നാണ് ഡാളസിലെ റിച്ചാര്‍ഡ്‌സണ്‍ പട്ടണത്തിലെ കലുങ്കിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരും അഭിഭാഷകരുമാണ് ''ഷെറിന്‍ നിയമം'' യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ശ്രമിക്കുന്നത്.

https://www.facebook.com/Malayalivartha























