ടുണീഷ്യയില്‍ അഭയാര്‍ഥികളുമായി പോയ കപ്പല്‍ തകര്‍ന്ന് 112 പേര്‍ക്ക് ദാരുണാന്ത്യം

ടുണീഷ്യയില്‍ അഭയാര്‍ഥികളുമായി പോയ കപ്പല്‍ തകര്‍ന്ന്112 പേര്‍ മരിച്ചു. ശനിയാഴ്ചയാണ് സംഭവം. 50 പേര്‍ മരിച്ചുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് മരണ സംഖ്യ ഉയര്‍ന്നത്.
180ഓളം യാത്രക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. 100 പേരും തുനീഷ്യക്കാരാണ്. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടയിലായി. യൂറോപ്പിലേക്ക് കടക്കുന്ന അഭയാര്‍ഥികള്‍ ടുണീഷ്യ വഴിയാണ് യാത്ര ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























