തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം; ജനറൽ ആശുപത്രിയിലേക്ക് പാഞ്ഞ് ആംബുലൻസ്; രാജീവിനെ വളഞ്ഞ് ഡോക്‌ടർമാർ

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം. കരമന സ്‌പെഷ്യല്‍ സബ് ജയിലില്‍ വെച്ചായിരുന്നു അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യമുണ്ടായത്. ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചു.
ദേഹാസ്വസ്ഥ്യത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡോക്‌ടർമാർ അദ്ദേഹത്തെ പരിശോധിക്കുകയാണ് .
https://www.facebook.com/Malayalivartha

























