ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് ഇളകുമ്പോൾ കാണാൻ നല്ല രസം ആണ്; കണ്ഠര് രാജീവരുടെ അറസ്റ്റിൽ രാഹുൽ ഈശ്വറിന്റെ നിലപാട് വിമർശിച്ച് സിപിഐഎം നേതാവ് ഡോക്‌ടർ പി കെ ഗോപൻ; ദൈവ തുല്യരായി പത്മകുമാർ പറഞ്ഞത് തന്ത്രിയാണെന്ന് തെളിഞ്ഞുവോ?

24 ന്യൂസിലെ ചർച്ചയ്ക്കിടെ രാഹുൽ ഈശ്വറിനെ വിമർശിച്ച് സിപിഐഎം നേതാവ് ഡോക്‌ടർ പി കെ ഗോപൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് ഇളകുമ്പോൾ കാണാൻ നല്ല രസം ആണ് എന്ന് പറയുന്നത് പോലെയാണ് രാഹുലിന്റെ വെപ്രാളം. കേസിൽ ഇത് വരെ നടന്ന അറസ്റ്റ് ഏതു വകുപ്പ് എന്നൊന്നും രാഹുൽ ചോദിച്ചിട്ടില്ല. SIT അന്വേഷണത്തെ ചോദ്യം ചെയ്തിട്ടില്ല. എന്നാൽ സ്വന്തം അമ്മാവൻ അറസ്റ്റിലായതോടെ രാഹുൽ അതിനെ ചോദ്യം ചെയ്യുകയാണ് . തന്ത്രി അസ്റ്റിലായതോടെ രാഹുലിന്റെ നിലപാട് വ്യത്യസ്തമാണ്.
ദൈവ തുല്യർ എന്ന വാക്കിനെ പരാമർശിച്ച് കൊണ്ട് അത് സിപിഐഎം നേതൃത്വമെന്ന് സ്ഥാപിക്കാൻ പലരും ശ്രമിച്ചു. വലത് പക്ഷം അവരുടെ നേതാക്കന്മാരെ അവർ ദൈവ തുല്യർ ആയി കാണുമായിരിക്കും പക്ഷെ ഇടത് ഒരിക്കലും അങ്ങനെ ചെയ്യില്ല ദൈവ തുല്യരായി നേതാക്കളെ വിശേഷിപ്പിക്കില്ലെന്നും പി കെ ഗോപൻ പറഞ്ഞു.
അപ്പോൾ 24 ന്യൂസിലെ ചർച്ച അവതാരകൻ ഗോപി കൃഷണൻ ചോദിച്ച ചോദ്യം ഇതായിരുന്നു ; ദൈവ തുല്യരായി പത്മകുമാർ പറഞ്ഞത് തന്ത്രിയാണെന്ന് തെളിഞ്ഞുവോ എന്നാണ്. അതിനു പി കെ ഗോപൻ നൽ ക്കിയ മറുപടി ഇപ്രകാരമാണ്. മൂർത്തി അയ്യപ്പനാണ് . അയ്യപ്പൻ മൈനർ ആണ് .. അയ്യപ്പന്റെ പിതൃ സ്ഥാനമാണ് തന്ത്രിക്കുള്ളത് .
ശ്രീ കോവിലിനകത്ത് നിന്നും എന്ത് പുറത്തേക്ക് പോകുകയാണെങ്കിലും എന്ത് അകത്തേക്ക് വരികയാണെങ്കിലും ഏത് ഭരണക്കൂടമായാലും ഏത് മന്ത്രി ഉണ്ടെങ്കിലും അതിന്റെ അവസാന വാക്ക് തന്ത്രിയാണ്. ഈ തന്ത്രി എന്തിന് വാജി വാഹനം കൈ വശം വച്ചു . അത് ആരുടെ കയ്യിലും വച്ച് കൂടാ, വീണ്ടെടുത്ത് കൂടാത്ത വിധത്തിൽ നശിപ്പിക്കേണ്ടുന്ന സാധനമാണത് . എന്തിനാണ് തന്ത്രി പുറത്ത് പോയത് . സി പി ഐ എമ്മിന് ഇത് അപ്രതീക്ഷിത അറസ്റ്റ് അല്ല . രാഷ്ട്രീയ മുതെലെടുപ്പിനു ശ്രമിച്ചവർക്ക് അപ്രതീക്ഷിതഅറസ്റ്റ് ആണിത് .
https://www.facebook.com/Malayalivartha

























