അടിയന്തിര സാഹചര്യത്തിൽ യുവതിയെ സിസേറിയൻ നടത്താൻ വിമുഖത കാട്ടി ; സാധാരണ പ്രസവത്തിലൂടെ കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ പൊക്കിൾ കൊടി കഴുത്തിൽ ചുറ്റി തലയറ്റുപോയി ; ഇന്ത്യൻ ഡോക്ടർ കുറ്റക്കാരിയെന്ന് വിധിച്ച് യുകെ ട്രിബ്യൂണല്‍

യുവതിയുടെ പ്രസവമെടുക്കുമ്പോൾ കുഞ്ഞിന്റെ തലയറ്റുപോകാനിടയായ സാഹചര്യത്തിൽ ഇന്ത്യൻ ഡോക്ടർ വൈഷ്ണവി ലക്ഷ്മണ്‍ കുറ്റക്കാരിയാണെന്ന് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് വിധിച്ചു. ഗുരുതരമായ കൃത്യവിലോപം നടത്തിയ വൈഷ്ണവിയുടെ ഡോക്ടര്‍ ലൈസന്‍സ് റദ്ദാക്കാൻ അച്ചടക്കസമിതി തീരുമാനിച്ചു. മാസംതികയാതെയുള്ള പ്രസവത്തില്‍ അപകട സാധ്യത കൂടുതലായിട്ടും സാധാരണ പ്രസവത്തിലൂടെ കുട്ടിയെ പുറത്തെത്തിക്കാൻ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് ട്രിബ്യൂണല്‍ വിലയിരുത്തി.
സിസേറിയന്‍ നടത്തിയിരുന്നെങ്കില്‍ തന്റെ കുട്ടി മരിക്കുകയില്ലായിരുന്നുവെന്ന് കാട്ടി ഗര്‍ഭിണിയായിരുന്ന യുവതി ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. 2014 മാര്‍ച്ച് 16-നാണ് ഡുണ്‍ഡിയിലെ നയന്‍വെല്‍സ് ആശുപത്രിയിൽ കോളിളക്കം സൃഷ്ടിച്ച സംഭവമുണ്ടായത്. 30-കാരിയായ യുവതിയാണ് പ്രസവവേദനയുമായി ആശുപത്രിയിലെത്തിയത്. 25 ആഴ്ച ഗര്‍ഭിണിയായിരിക്കെ കുഞ്ഞ് പൊക്കിള്‍ക്കൊടി കഴുത്തില്‍ കുരുങ്ങി അപകടാവസ്ഥയിലായിരുന്നു . സിസേറിയന്‍ നല്‍കാതെ സാധാരണ പ്രസവത്തിനായി യുവതിയെ നിര്‍ബന്ധിച്ച വൈഷ്ണവി, കുട്ടിയെ ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തേക്ക് വലിച്ചെടുക്കാന്‍ ശ്രമിക്കുകയും കുട്ടിയുടെ തലകുരുങ്ങി മുറിഞ്ഞുപോവുകയുമായിരുന്നു. ഉള്ളില്‍ക്കുടുങ്ങിപ്പോയ തല പിന്നീട് സിസേറിയനിലൂടെ പുറത്തെടുത്തു.
പുറത്തെടുത്ത തല ശേഷം ശരീരത്തോട് ചേര്‍ക്കുകയും അമ്മയ്ക്ക് കാണാനായി നല്‍കുകയും ചെയ്തു. അതേസമയം സിസേറിയന്‍ ചെയ്താല്‍ കുട്ടി മരിച്ചുപോകുമെന്ന ഉത്തമബോധ്യമുള്ളതുകൊണ്ടാണ് താന്‍ സാധാരണ പ്രസവത്തിനായി കാത്തുനിന്നതെന്നാണ് വൈഷ്ണവി ട്രിബ്യൂണലിനുമുന്നില്‍ വാദിച്ചു. എന്നാൽ ട്രിബ്യൂണല്‍ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. വൈഷ്ണവിയുടെ തീരുമാനമനുസരിച്ചാണ് കാര്യങ്ങള്‍ നടന്നതെന്നതിനാൽ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് അവര്‍ക്ക് ഒഴിവായാനാവില്ലെന്നും ട്രിബ്യൂണല്‍ പാനല്‍ ചെയര്‍മാന്‍ ടിം ബ്രോഡ്ബറി നിരീക്ഷിച്ചു.
അതേസമയം യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കുവേണ്ടിയാണ് വൈഷ്ണവി ശ്രമിച്ചതെന്ന കാര്യത്തിലും ട്രിബ്യൂണലിന് സംശമില്ലെന്ന് അദ്ദേഹം പറഞ്ഞു. സിസേറിയന്‍ നടത്തിയാല്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാവുമെന്ന വൈഷ്ണവിയുടെ നിലപാടിനോട് ട്രിബ്യൂണലിന് യോജിക്കാനാവില്ലെന്ന് ടിം ബ്രോഡ്ബറി പറഞ്ഞു. അടിയന്തര സാഹചര്യത്തിലും സിസേറിയന് തുനിയാതെ, സ്വാഭാവിക പ്രസവത്തിനായി കാത്തുനിന്നത് കൃത്യമായ തീരുമാനമെടുക്കുന്നതില്‍ വൈഷ്ണവി വരുത്തിയ വീഴ്ചയാണെന്നും ട്രിബ്യൂണല്‍ വിലയിരുത്തി. ഇത് ഗുരുതരമായ കൃത്യവിലോപമായാണ് കാണുന്നതെന്നും ബ്രോഡ്ബറി പറഞ്ഞു.
https://www.facebook.com/Malayalivartha


























