ഗ്വാട്ടിമലയിലുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ ഞായറാഴ്ച ഫ്യൂഗോ അഗ്‌നിപര്‍വതം പൊട്ടിയതുമൂലം ജീവഹാനി സംഭവിച്ചവരുടെ എണ്ണം 90 ആയി. ഇരൂന്നൂറിലധികം പേരെയാണ് കാണാതായിരിക്കുന്നത്. മരിച്ചവരില്‍ 27 പേരെ മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്ന് 16,000 അടി ഉയരത്തിലേക്ക് ചാരവും പുകയും ഉയര്‍ന്നു.
ലാവാ പ്രവാഹത്തില്‍ ചെറുഗ്രാമങ്ങള്‍ മൂടിപ്പോയി. സമീപഗ്രാമങ്ങളും ചാരവും മണ്ണും കൊണ്ട് നിറഞ്ഞു. വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ പറന്ന ചാരം വാഹനങ്ങളുടെ മുകളിലും വീടുകളിലും പതിച്ചു. ഇതേത്തുടര്‍ന്ന് ജനജീവിതം സ്തംഭിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























