അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് പരാജയം; അമേരിക്കൻ സ്കൂളുകൾ വിദ്യാര്‍ഥികള്‍ക്ക് ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ വിതരണം ചെയ്തു

ന്യൂയോര്‍ക്ക്: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുടരെ തുടരെ ഉണ്ടാകുന്ന വെടിവയ്പ്പിൽ നിരവധി നിരപരാധികളായ കുരുന്നുകളുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ യു.എസിലെ സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ വിതരണം ചെയ്തു.
അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ തന്നെ പ്രതിവിധി കണ്ടെത്തുന്നത്. പെന്‍സില്‍വേനിയയിലെ ചാഡ് ഫോഡിലുള്ള സെയ്ന്റ് കോര്‍ണേലിയസ് കാത്തലിക് സ്കൂളാണ് എട്ടാം ഗ്രേഡ് വിദ്യാര്‍ഥികള്‍ക്കായി ബാഗുകള്‍ക്കൊപ്പം ബുള്ളറ്റ് പ്രൂഫ് കവചങ്ങളും നല്‍കിയത്.
15 വിദ്യാര്‍ഥികള്‍ക്കും 25 അധ്യാപകര്‍ക്കുമാണ് ഇതുവരെ കവചങ്ങള്‍ വിതരണം ചെയ്തത്. കുട്ടികളുടെ സുരക്ഷയുടെ ഭാഗമായാണിതെന്ന് പ്രിന്‍സിപ്പല്‍ ബാര്‍ബറാ റോസിനി പറഞ്ഞു. സ്കൂള്‍ കെട്ടിടങ്ങളില്‍ ബുള്ളറ്റ് പ്രൂഫ് ജനാലകളും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിക്കുന്ന കാര്യവും വിവിധ സ്കൂളുകള്‍ ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























