Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ഈ നാട്ടിൽ വിവാഹം കഴിക്കണമെങ്കിൽ ചാട്ടവാറടി കൊള്ളണം; നടുക്കുന്ന വിചിത്രമായ ആചാരം;കാരണം ഇതാണ്!!

11 FEBRUARY 2024 07:01 PM IST
മലയാളി വാര്‍ത്ത
വിവാഹത്തോടനുബന്ധിച്ച് വിവിധയിടങ്ങളിൽ പലതരത്തിലുള്ള അസാധാരണമായ ആചാരങ്ങൾ ഇപ്പോഴുമുണ്ട്. ലോകത്തിന്റെ ഏത് കോണിലായാലും വളരെ സ്പെഷൽ ആയൊരു ചടങ്ങാണ് വിവാഹം. ഒത്തുചേരലും ആഘോഷങ്ങളും, ആചാരങ്ങളുമൊക്കെ ചേർന്നതാണ്. കുടുംബം, ജാതി, മതം, ദേശം, ഗോത്രം എന്നിങ്ങനെ വിവാഹത്തിന്റെ അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ആരും വിശ്വാസിക്കാത്തതും അതിശയിപ്പിക്കുന്നതുമായ ആചാരങ്ങളാണ് ഇത്. ചില ചടങ്ങുകൾ ഇപ്പോഴും മിക്കയിടങ്ങളിലും അന്ധമായി പിന്തുടരുന്നു. ചില ആചാരങ്ങൾ തികച്ചും വ്യത്യസ്തമാണ്.
എന്നത് ഇത്തരത്തിലുള്ളൊരു വ്യത്യസ്ത ആചാരം പശ്ചിമ ആഫ്രിക്കയിലെ ഫുലാനി ഗോത്രവും പിന്തുടരുന്നുണ്ട്. ഈ ഗോത്രത്തിലെ പുരുഷൻമാർ ശക്തരാണെന്ന് തെളിയിക്കാനും കല്യാണം കഴിക്കാൻ യോഗ്യരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും പരസ്യമായി ചാട്ടയടി കൊള്ളണം എന്നതാണ് ആചാരം. ഷാരോ ഫെസ്റ്റിവൽ എന്നാണ് ഈ വിചിത്രമായ ആചാരത്തിന്റെ പേര്. ഷാരോ എന്ന വാക്കിന്റെ അർത്ഥം ചാട്ടവാറടി എന്നാണ്. ആൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ അവരുടെ ധൈര്യത്തെയും സഹിഷ്ണുതയെയും മനോബലത്തെയും അളക്കുന്ന ഒരു പൊതു ആചാരമാണിത്.   വർഷത്തിൽ രണ്ടുതവണയാണ് ഈ ഉത്സവം നടക്കുന്നത്. ആദ്യത്തേത് ഇവിടുത്തെ ഗിനിയ ധാന്യം വിളവെടുക്കുന്ന വേനൽക്കാലത്തായിരിക്കും. രണ്ടാമത്തേത് ഈദ്-എൽ-കബീറിന്റെ അവസരത്തിലും. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഷാരോ ഫെസ്റ്റിവൽ ഒരു തുറസായ സ്ഥലത്താണ് സാധാരണയായി സംഘടിപ്പിക്കുന്നത്. സുന്ദരികളായ പെൺകുട്ടികൾക്കു മുൻപിലാണ് അവിവാഹിതരായ പുരുഷന്മാരെ ആദ്യം നിർത്തുക. മത്സരം ആരംഭിക്കുന്നതിനു മുൻപേ, ഇവരുടെ കുടുംബാംഗങ്ങൾ തങ്ങളുടെ മക്കൾക്ക് ചാട്ടവാറടി സഹിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയിലായിരിക്കും. ഷാരോ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവരെ സാധാരണയായി അവരുടെ അതേ പ്രായത്തിലുള്ള പുരുഷൻമാരാണ് ചാട്ടകൊണ്ട് അടിക്കുന്നത്.     അടി കൊള്ളുമ്പോൾ നിലവിളിക്കുകയോ വേദനകൊണ്ട് പുളയുകയോ ചെയ്യരുത്. കൂടാതെ, കൂടുതൽ ചാട്ടവാറടി ഏറ്റുവാങ്ങാൻ തയ്യാറാണെന്നു പറയുകയും അടി കൊണ്ടാലും ചിരിച്ചുകൊണ്ട് നൃത്തം ചെയ്യുകയും വേണം. ഇതിനെയെല്ലാം അതിജീവിച്ചിച്ചാൽ അവരെ ആണത്തമുള്ള പുരുഷന്മാരായും വിവാഹം കഴിക്കാൻ കഴിവുള്ളവരായും അംഗീകരിക്കും. എല്ലാം കഴിയുമ്പോൾ ശരീരം നിറയെ പാടുകളുമായാകും ഇവർ വീട്ടിലേക്ക് തിരികെ പോകുന്നത്.  
ഇതെല്ലാം വായിച്ച്, ഇത് ജീവൻ തന്നെ അപകടപ്പെടുത്തുന്ന ആചാരമാണല്ലോ എന്നും ഈ പരിക്കുകൾ ഗുരുതരമാകില്ലേ എന്നും പലരും ചിന്തിക്കുന്നുണ്ടാകാം. എന്നാൽ ഷാരോ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് മാരകമായേക്കാവുന്ന പരിക്കുകളൊന്നും ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത് ഉറപ്പു വരുത്താനായി ഒരു റഫറിയെയും നിയോഗിക്കാറുണ്ട്.

ഇതുപോലെ വിവാഹവുമായി ബന്ധപ്പെട്ട വിചിത്രമായ ആചാരങ്ങൾ പല സ്ഥലങ്ങളിലും പിന്തുടരുന്നുണ്ട്. വിവാഹത്തിന് ശേഷം വധുവിനെ 5 ദിവസത്തേക്ക് നഗ്നയായിരിക്കാൻ നിർബന്ധിതമാവുകയും പങ്കാളിയുമായി ശാരീരികബന്ധം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ആചാരം ഇപ്പോഴും ഉണ്ട്. ഹിമാചൽ പ്രദേശിലാണ് ഈ ഞെട്ടിപ്പിക്കുന്ന ആചാരം പിന്തുടരുന്നത്.   എന്നാൽ ഭാര്യാപിതാവ് വരന്റെ കാൽ പാദങ്ങൾ പാലും തേനും ഉപയോഗിച്ച് കഴുകിയ ശേഷം ഭാര്യാപിതാവ് തന്നെ അത് കുടിക്കുന്ന ആചാരം ഗുജറാത്തിൽ ഇപ്പോഴും പിന്തുടരുന്നുണ്ട്. മധുപർക്കാ എന്നാണ് ഈ ആചാരത്തിന് പേരിട്ടിരിക്കുന്നത്.

എന്നാൽ ബീഹാറിൽ വിചിത്രമായ ഒരു ആചാരമുണ്ട്. വധുവിന്റെ തലയിൽ അമ്മായിയമ്മ മൺകലങ്ങൾ വയ്ക്കും. അതിനുശേഷം മുതിർന്ന ഓരോ ആളുകളിൽ നിന്നും വധു ഈ മൺചട്ടി താഴേ വീഴാതെ തലയിൽ തന്നെ വച്ച് കൊണ്ട് അനുഗ്രഹം വാങ്ങണം. അതാണ് ചടങ്ങ്. കുടുംബ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വധുവിന് കഴിവുണ്ടോയെന്ന് പരിശോധിക്കുന്നതാണ് ഈ ചടങ്ങ്.    
വിവാഹസമയത്ത് മകന്റെ അമ്മ കല്യാണചടങ്ങിൽ പങ്കെടുക്കാത്ത ഒരു വിചിത്ര ആചാരവും ഇന്നുണ്ട്.  ബംഗാളി കല്യാണ ചടങ്ങുകളിലാണ് ഇത്തരത്തിലൊരു ആചാരം കണ്ട് വരുന്നത്. മകന്റെ സന്തോഷകരമായ ജീവിതത്തിനു വേണ്ടിയാണ് അമ്മ കല്യാണചടങ്ങിൽ നിന്ന് മാറിനിൽക്കുന്നതെന്നാണ് വിശ്വാസം.

അതേസമയം വധൂവരന്മാരെ മൂന്ന് ദിവസം പുറത്തിറങ്ങാൻ അനുവദിക്കാതെ മുറിയിൽ പൂട്ടിയിടുന്നതാണ് ഇന്തോനേഷ്യൻ ആചാരം. കേൾക്കുമ്പോൾ രസം തോന്നുമെങ്കിലും ബാത്റൂമിൽ പോകാൻ പോലും ഇക്കാലയളവിൽ അനുവദിക്കില്ല. ദാമ്പത്യജീവിതം ശക്തമാകും എന്നതാണ് ഈ ആചാരത്തിന് പിന്നിലെ വിശ്വാസം. എന്നാൽ കേക്ക് മുറി ആഘോഷമാണ് നോർവെയിലെ വിവാഹങ്ങളെ ആഘോഷമാക്കുന്നത്. ഐസ്ഡ് ആൽമണ്ട് കൊണ്ടുണ്ടാക്കിയ ടവർ രൂപത്തിലുള്ള കേക്കിന്റ ഉള്ള് പൊള്ളയാക്കി വൈൻ ബോട്ടിൽ വെച്ചിരിക്കും. വൈൻ കുടിച്ച് കേക്കും കഴിച്ച് വിവാഹം ആഘോഷമാക്കും.   എന്നാൽ ജർമനിയിലെ വിവാഹാഘോഷം തഹികച്ചും വ്യത്യസ്തമാണ്. വിവാഹശേഷം വധൂവരന്മാർ വീട്ടുജോലികൾ ചെയ്തു ദാമ്പത്യത്തിന് തുടക്കം കുറിക്കുന്ന ആചാരമാണ്. അതിഥികൾ പോർസലെയ്ൻ പാത്രങ്ങൾ തറയിലെറിഞ്ഞ് പൊട്ടിച്ച് വൃത്തിയാക്കുന്ന ജോലി കഠിനമാക്കും.

എന്നാൽ കല്യാണ ചെക്കന്റെയും പെണ്ണിന്റെയും മുറിയിലെ ബെഡിൽ കുഞ്ഞിനെ ഇരുത്തുന്ന ആചാരമാണ് ചെക്ക് റിപ്പബ്ലിക്കിലുള്ളത്. വധുവരൻമാർക്ക് സന്താന ഭാഗ്യമുണ്ടാകാൻ ഇത് കാരണമാകുമെന്ന് വിശ്വാസിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ ഇന്ത്യയിൽ നിരവധി ആചാരങ്ങൾ നിലവിലുണ്ട്. ഇതിൽ ഒന്നാണ് ജൂട്ടാ ചുപൈ. ഒരു ഗെയിം പോലെ വിവാഹത്തെ രസകരമാക്കി മാറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. വധുവന്റെ സഹോദരിമാർ മോഷ്ടിച്ച തന്റെ ചെരിപ്പ് തിരിച്ചു വാങ്ങാൻ വരൻ ശ്രമിക്കണം. ഇതിൽ വരൻ വിജയിക്കുമ്പോഴാണ് ഈ ചടങ്ങ് പൂർത്തിയാകുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭങ്ങള്‍ തുടങ്ങാനും സഹായകമാകാന്‍ വിജ്ഞാന കേരളം എന്ന പുതിയ പദ്ധതിക്ക് സര്‍ക്കാതുടക്കംകുറിക്കുന്നു; സംസ്ഥാനത്  (9 minutes ago)

ഗവർണറുടെ നയപ്രഖ്യാപനം 20ന് നടക്കും...  (14 minutes ago)

'എന്ത് തൊലിക്കട്ടിയാടാ നിനക്ക്'; 'പിണറായി ഇവിടെ തന്നെ ഉണ്ടെടാ'; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ അസഭ്യ പെരുംമഴ  (22 minutes ago)

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (1 hour ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (1 hour ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (1 hour ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (2 hours ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (2 hours ago)

മോദി ഈ മാസം തിരുവനന്തപുരത്തെത്തും.  (2 hours ago)

ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്  (2 hours ago)

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (2 hours ago)

ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്.  (3 hours ago)

Malayali Vartha Recommends