ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയെന്ന നേട്ടവുമായി അനിൽ മേനോൻ

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയെന്ന നേട്ടം സ്വന്തമാക്കി നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ. ഇന്നലെ നടന്ന ബഹിരാകാശ ദൗത്യം അനിൽ മേനോനെ സംബന്ധിച്ച് വർഷങ്ങളുടെ തയ്യാറെടുപ്പുകളുടെ ഫലമാണ്. 6.5 മണിക്കൂറാണ് അദ്ദേഹം ബഹിരാകാശത്ത് നടന്നത്.
ഭ്രമണപഥത്തിലെ ലബോറട്ടറിയുടെ പവർ സിസ്റ്റം നവീകരിക്കുന്നതിനായാണ് അനിൽ മേനോൻ ബഹിരാകാശത്തെ ശൂന്യതയിലേക്ക് ഇറങ്ങിയത്. ആറര മണിക്കൂർ നീളുന്ന ഈ എക്സ്ട്രാ വെഹിക്കുലർ ആക്റ്റിവിറ്റിയിൽ (EVA) അനിൽ മേനോനൊപ്പം തന്റെ ആറാമത്തെ ബഹിരാകാശ നടത്തത്തിന് ഇറങ്ങുന്ന നാസയുടെ മുതിർന്ന ബഹിരാകാശ സഞ്ചാരി ജെസ്സിക മേറും പങ്കുചേരുകയുണ്ടായി.
അതേസമയം ബഹിരാകാശ നിലയത്തിന്‍റെ 3 ബി പവർ ചാനലിൽ ഹാർഡ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് ബഹിരാകാശ സഞ്ചാരികളുടെ പ്രധാന ലക്ഷ്യം. നിലയത്തിൽ മറ്റൊരു ഐ.എസ്.എസ് റോൾ-ഔട്ട് സോളാർ അറേ (IROSA) സ്ഥാപിക്കാൻ വേണ്ടിയാണിത്. ഈ നൂതന സോളാർ പാനലുകൾ നിലയത്തിന്‍റെ വൈദ്യുതി ഉത്പാദനം വർധിപ്പിക്കുകയും നൂറുകണക്കിന് ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ജീവൻരക്ഷാ സംവിധാനങ്ങൾക്കും ഭാവി ദൗത്യങ്ങൾക്കും സ്ഥിരമായ വൈദ്യുതി വിതരണം ഉറപ്പാക്കുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha























