Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ഒറ്റ കത്തിൽ ടാറ്റയുടെ മനസ്സിൽ കയറി പറ്റിയ 28-ക്കാരൻ..വേദനയാണ് സ്‌നേഹത്തിന് കൊടുക്കേണ്ടിവരുന്ന വില....

12 OCTOBER 2024 11:45 AM IST
മലയാളി വാര്‍ത്ത

ഈ സൗഹൃദം എന്റെ മനസില്‍ അവശേഷിപ്പിച്ചിരിക്കുന്ന വിടവ് നികത്തുക എന്നതായിരിക്കും എന്റെ ജീവിത ദൗത്യം. വേദനയാണ് സ്‌നേഹത്തിന് കൊടുക്കേണ്ടിവരുന്ന വില. എന്റെ വിളക്കുമരത്തിന് വിട'.

രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ ഒരുപക്ഷേ, എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിച്ച പ്രതികരണമാണ് ഇത്. ശന്തനു നായിഡു എന്ന 28 കാരന്റേത്! രാജ്യം കണ്ട ഏറ്റവും മികച്ച വ്യവസായികളില്‍ ഒരാളായ രത്തന്‍ ടാറ്റയുടെ അടുത്ത സുഹൃത്ത്, സഹായി, ടാറ്റ ട്രസ്റ്റില്‍ ജനറല്‍ മാനേജര്‍, ഗുഡ്‌ഫെല്ലോസ് എന്ന പേരില്‍ വയോധികരും യുവാക്കളുമായുള്ള സൗഹൃദത്തിനായി സ്ഥാപിക്കപ്പെട്ട സ്റ്റാര്‍ട്ടപ്പിന്റെ അമരക്കാരന്‍ എന്നിങ്ങനെയൊക്കെയാണ് ശന്തനുവിന്റെ മേല്‍വിലാസം. എന്നാല്‍ സാധാരണക്കാരനായിരുന്ന ഒരു യുവാവിന് രത്തന്‍ ടാറ്റയെപ്പോലെയൊരാളുടെ മനസില്‍ സ്ഥാനം ലഭിക്കാന്‍ കാരണമെന്തായിരിക്കും? ശന്തനു രത്തന്‍ ടാറ്റയില്‍ ചെലുത്തിയ സ്വാധീനം എന്തായിരിക്കും?

 

 

രത്തന്‍ ടാറ്റ പഠിച്ച കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ നേടിയയാളാണ് ശന്തനു. ശന്തനുവിന്റെ കുടുംബത്തിലെ അഞ്ചാം തലമുറയാണ് ഇപ്പോള്‍ ടാറ്റ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നത്. എഴുത്തുകാരന്‍, ഇന്‍ഫ്‌ളുവന്‍സര്‍, സംരംഭകന്‍ എന്നീ നിലകളിലും ശന്തനു സ്വന്തമായി ഒരു ഇടമുണ്ടാക്കിയിട്ടുണ്ട്. ടാറ്റ എല്ക്‌സിയില്‍ ഡിസൈന്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ശന്തനുവും രത്തന്‍ ടാറ്റയുമായി അടുപ്പമുണ്ടാകുന്നത്. അതിന് കാരണമായത് രണ്ടു പേരുടെയും മൃഗസ്‌നേഹവും. 2014ല്‍ റോഡില്‍ ഒരു നായയുടെ ജഡം കിടക്കുന്നത് ശന്തനു കണ്ടു. അത്തരത്തിലുള്ള അപകടങ്ങള്‍ ഇല്ലാതാക്കാന്‍ റിഫ്‌ളക്ടറുകളുള്ള ഒരു ഡോഗ് കോളര്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ശന്തനു ചിന്തിച്ചു. എന്നാല്‍ അതിനായി പണം കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. രത്തന്‍ ടാറ്റയ്ക്ക് ഈ വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതാന്‍ നിര്‍ദേശിച്ചത് ശന്തനുവിന്റെ പിതാവാണ്.

 

ശന്തനു എഴുതിയ കത്ത് ടാറ്റയുടെ ശ്രദ്ധയില്‍ പെടുകയും രണ്ട് മാസത്തിന് ശേഷം കൂടിക്കാഴ്ചയ്ക്കായി ശന്തനുവിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ഒരു സുഹൃത്തിനൊപ്പമായിരുന്നു ശന്തനു കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ആദ്യ കൂടിക്കാഴ്ചയില്‍ അവര്‍ ടാറ്റയില്‍ നിന്ന് സാമ്പത്തിക സഹായം ചോദിക്കാന്‍ മടിച്ചു. പിന്നീട് ടാറ്റ ട്രസ്റ്റ് ശന്തനുവിന്റെ മോട്ടോപോവ്‌സ് എന്ന സംരംഭത്തില്‍ നിക്ഷേപം നടത്തി. മോട്ടോപോവ്‌സിന് ഇന്ന് രാജ്യത്തെ 17 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ഇരുവരുടെയും ബന്ധവും ഇതിനിടെ ദൃഢമായിരുന്നു. 2018 മുതല്‍ ശന്തനു രത്തന്‍ ടാറ്റയുടെ സഹായിയാണ്. രത്തന്‍ ടാറ്റയുടെ തോളില്‍ കയ്യിട്ട് നില്‍ക്കാവുന്ന അത്രയും സ്വാതന്ത്ര്യമുള്ളയാളായി ശന്തനു മാറിക്കഴിഞ്ഞിരുന്നു. നിലവില്‍ 5 കോടി രൂപ ആസ്തി മൂല്യമുള്ള കമ്പനിയായി ഗുഡ്‌ഫെല്ലോസ് മാറിക്കഴിഞ്ഞു.

 

രത്തന്‍ ടാറ്റയുടെ മൃതദേഹവും വഹിച്ചുകൊണ്ടുപോയ ആംബുലന്‍സിന് മുന്നില്‍ ബൈക്കോടിച്ചു പോകുന്ന ശന്തനുവിന്റെ ദൃശ്യമാണ് ഏറ്റവുമൊടുവില്‍ വൈറലായത്. രത്തന്‍ ടാറ്റയുടെ തോളില്‍ കയ്യിട്ട് നില്‍ക്കുന്ന ശന്തനുവിന്റെ ചിത്രം നേരത്തേ വൈറലായിരുന്നു. രത്തന്‍ ടാറ്റയെപ്പോലെ ബഹുമാന്യനായ ഒരു വ്യക്തിയുടെ തോളില്‍ കയ്യിട്ടു നിന്നതിനെ വിമര്‍ശിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തുകയും ചെയ്തു. എങ്കിലും രത്തന്‍ ടാറ്റയുടെ ബിസിനസ് ഉപദേഷ്ടാവ് എന്ന നിലയിലാണ് ശന്തനു അറിയപ്പെട്ടത്. ടാറ്റ ട്രസ്റ്റില്‍ ജനറല്‍ മാനേജര്‍ പദവിയിലാണ് ശന്തനു പ്രവര്‍ത്തിക്കുന്നത്.
നായകളോടുള്ള സ്‌നേഹമാണ് ഇരുവരേയും തമ്മിൽ കൂടുതൽ അടുപ്പിച്ചത്. തെരുവുനായകൾക്ക് വാഹനം തട്ടി അപകടം ഉണ്ടാകുന്നത് തടയാൻ ശന്തനുവിന്റെ നേതൃത്വത്തിൽ ഗ്ലോ ഇൻ ദി ഡാർക്ക് കോളറുകൾ രൂപകൽപ്പന ചെയ്യാൻ ആരംഭിച്ചിരുന്നു. ഇതിലേക്കുള്ള സഹായം അഭ്യർത്ഥിച്ചാണ് രത്തൻ ടാറ്റയ്‌ക്ക് ആദ്യമായി ശന്തനു ഒരു കത്ത് കൈമാറുന്നത്. രണ്ട് മാസത്തിനുള്ളിൽ തന്നെ രത്തൻ ടാറ്റ ഇതിന് മറുപടി നൽകുകയും, തന്നോടൊപ്പം മുംബൈയിൽ വന്ന് പ്രവർത്തിക്കാൻ ശന്തനുവിനോട് ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് നടന്ന കൂടിക്കാഴ്ചയാണ് ഇരുവരും തമ്മിലുള്ള വലിയൊരു ബന്ധത്തിന് തുടക്കമിട്ടത്.

തെരുവുനായകളുടെ സംരക്ഷണത്തിനായി ശന്തനു ആരംഭിച്ച പദ്ധതിയിൽ രത്തൻ ടാറ്റ നിക്ഷേപം നടത്തുകയും ചെയ്തു. ഇതിനിടെ ഉന്നതപഠനത്തിനായി ശന്തനു യുഎസിലേക്ക് പോയി. ഇന്ത്യയിൽ തിരികെ എത്തുമെന്നും, രത്തൻ ടാറ്റയ്‌ക്കായി ജോലി ചെയ്യുമെന്നും ഉറപ്പ് നൽകിയായിരുന്നു ശന്തനു പോയത്. ഈ ഉറപ്പ് പാലിച്ച ശന്തനു, പിന്നീടങ്ങോട്ട് രത്തൻ ടാറ്റയ്‌ക്കൊപ്പം ചേരുകയായിരുന്നു. ടാറ്റ ട്രസ്റ്റിന്റെ ഏറ്റവും പ്രായം കുറഞ്ഞ മാനേജർ എന്ന പദവിയാണ് ഇതോടെ ശന്തനുവിനെ തേടിയെത്തിയത്. പലപ്പോഴും തങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ടെന്നും ഒരുമിച്ച് സിനിമകൾ കാണുന്നതും മുടിവെട്ടുന്നതുമെല്ലാം പതിവാണെന്നും ഒരിക്കൽ ശന്തനു തുറന്നു പറഞ്ഞിട്ടുണ്ട്. കൊറോണ കാലത്ത് രത്തൻ ടാറ്റയിൽ നിന്ന് തനിക്ക് ജീവിതപാഠങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ”കെയിം അപ്പോൺ എ ലൈറ്റ്ഹൗസ്” എന്ന പുസ്തകവും ശന്തനു പുറത്തിറക്കിയിട്ടുണ്ട്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (7 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (7 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (9 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (9 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (9 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (10 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (10 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (11 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (11 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (11 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (12 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (12 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (12 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (12 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (12 hours ago)

Malayali Vartha Recommends