" പുരുഷന്മാരില്‍ ബലാത്സംഗം ചെയ്യാനുള്ള ത്വര വര്‍ദ്ധിപ്പിക്കുന്നു " ! ; ഫ്രാൻസിലെ സെക്സ് ഡോള്‍ വേശ്യാലയം അടച്ചു പൂട്ടാന്‍ സർക്കാർ ഉത്തരവ്

കഴിഞ്ഞ മാസം ഫ്രഞ്ചിന്റെ തലസ്ഥാനമായ പാരീസില്‍ ആരംഭിച്ച ലൈംഗിക പാവകളുടെ വേശ്യാലയം അടച്ചു പൂട്ടാൻ ഒരുങ്ങുന്നതായി റിപ്പോട്ടുകൾ. പുരുഷന്മാരില്‍ ബലാത്സംഗം ചെയ്യാനുള്ള ത്വര വര്‍ദ്ധിപ്പിക്കുന്നു എന്നാരോപിച്ചാണ് ഫ്രാൻസിലെ തന്നെ ആദ്യത്തെ സെക്സ് ഡോള്‍ വേശ്യാലയം അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നത്.
ഇവിടെയുള്ള ടോയ് പാവകൾ പുരുഷന്മാരിലെ ലൈംഗിക ഫാന്റസികള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്ന് ആരോപിച്ചാണ് സര്‍ക്കാറിന്റെ ഇത്തരത്തിലൊരു നയം. സിറ്റിയിലെ ഒരു ഫ്ലാറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഒരു ഗെയിം സെന്ററായാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ചൈനയില്‍ നിര്‍മ്മിച്ച അതിസുന്ദരികളായ സെക്സ് ടോയിസാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓരോ മണിക്കൂറിനും 7000 രൂപയാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയിരുന്നത്. ബുക്ക് ചെയ്ത് ഓണ്‍ലൈനിലൂടെ പണവും അടച്ചതിനു ശേഷം മാത്രമായിരിക്കും ഉപഭോക്താക്കള്‍ക്ക് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
എന്നാൽ ഇത്തരത്തിലൊരു വേശ്യാലയത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. സെക്സ് പാവകൾ പുരുഷന്മാരിലെ ലൈംഗിക ഫാന്റസികള്‍ വര്‍ദ്ധിപ്പിക്കുമെന്നും ബലാത്സംഗത്തിന് വഴിവെക്കുമെന്നും നിരവധി പേര്‍ ആരോപിക്കുകയുണ്ടായി. ഫെമിനിസ്റ്റുകളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥാപനം അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha