നിപ്പാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരണം

നിപ്പ വൈറസ് ബാധയ്‌ക്ക് പിന്നില്‍ പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് റിസര്‍ച്ച് (ഐ.സി.എം.ആര്‍) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പഴംതീനി വവ്വാലുകളാണ് രോഗവാഹകരെന്നതിന് നിഷേധിക്കാനാകാത്ത തെളിവുകള്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ പറഞ്ഞു.
രണ്ട് മാസത്തോളം നീണ്ടുനിന്ന രോഗബാധയെ തുടര്‍ന്ന് 16 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രോഗത്തെ നിയന്ത്രണ വിധേയമാക്കുകയും രണ്ട് ജില്ലകളേയും നിപ്പ മുക്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ട്.
രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, ആദ്യം മരിച്ച കോഴിക്കോട് പേരാമ്ബ്ര സ്വദേശി സാബിത്തിന്റെ വീടിന് സമീപത്തെ കിണറ്റിലെ വവ്വാലുകളെ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇത് ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന ചെറിയ വവ്വാലുകളായിരുന്നു. എന്നാല്‍ ഇവയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചില്ല. ഇതോടെ രോഗത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ് കുഴങ്ങുകയും ചെയ്തു. പിന്നീടാണ് പഴംതീനി വവ്വാലുകളെ പരിശോധനയ്ക്കായി അയച്ചത്.
ആദ്യ ഘട്ടത്തില്‍ 21 വവ്വാലുകളുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. ണ്ടാം ഘട്ടത്തില്‍ 55 പഴംതീനി വവ്വാലുകളെയാണ് പരിശോധനയ്ക്ക് വിധേയയാക്കിയത്. ഇവയുടെ പരിശോധനാ ഫലമെല്ലാം പോസിറ്റീവായിരുന്നു.
https://www.facebook.com/Malayalivartha

























