മകനെ തനിച്ചാക്കി ഇരുവരും യാത്രയായി... മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരിച്ചു

ഹരിപ്പാട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരണമടഞ്ഞു. വീയപുരം പായിപ്പാട് കാരിച്ചാൽ സതീഷ് ഭവനത്തിൽ സതീഷ് (35 ) ഭാര്യ സരിത (28) എന്നിവരാണ് മരിച്ചത്.
അർബുദ രോഗബാധയെ തുടർന്ന് സരിത വെള്ളിയാഴ്ച രാവിലെയും ഹൃദയാഘാതത്തെ തുടർന്ന് സന്തോഷ് ശനിയാഴ്ച രാത്രിയിലുമാണ് മരണമടഞ്ഞത്. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ നടന്നു .
ഏക മകൻ ആദി കൃഷ്ണ (4) മണ്ണാറശാല ശ്രീ നാഗരാജ വിദ്യാപീഠം സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ്. ഇരുവരുടെയും വേർപാട് ഏവരേയും കണ്ണീരിലാഴ്ത്തി.
https://www.facebook.com/Malayalivartha

























