കൊടുംക്രൂരത.... പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള മോഷ്ടിച്ചു... അക്രമിയെ പിടികൂടാനുള്ള ശ്രമത്തിൽ പോലീസ്

ഞെട്ടലോടെ.... പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള മോഷ്ടിച്ചു. കോട്ടയം കുറിച്ചി ചെത്തിപ്പടിയിൽ താമസിക്കുന്ന അന്നമ്മ എന്ന 81കാരിയാണ് ഞെട്ടിക്കുന്ന ക്രൂരതക്കിരയായി തീർന്നത്
ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകനും മരുമകളും പേരക്കുട്ടികളുമെല്ലാം പള്ളിയിൽ പോയിരുന്നു. തിരികെ 11ഓടെ തിരികെ എത്തിയപ്പോൾ അന്നമ്മയെ രക്തംവാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടുവരുന്നു. ചിങ്ങവനം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ആക്രമണത്തിൻറെ ആഘാതം മാറാത്തതിനാൽ പൊലീസിന് ഇവരിൽനിന്ന് മൊഴിയെടുക്കാനായിട്ടില്ല. അതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമിയെ പിടികൂടാൻ ശ്രമത്തിലാണ് പോലീസ്.
"
https://www.facebook.com/Malayalivartha

























