ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ.... ബിഎസ്ഇ സെൻസെക്‌സ് 400 പോയിന്റ് മുന്നേറി

ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ. വ്യാപാരത്തിന്റെ തുടക്കത്തിൽ ബിഎസ്ഇ സെൻസെക്‌സ് 400 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവിൽ സെൻസെക്‌സ് 83,500 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്.
നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കൽ ലെവലിനും മുകളിലാണ്. ഫാർമ, ഐടി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കിയ അടച്ചുപൂട്ടൽ ഉടൻ തന്നെ അവസാനിക്കുമെന്ന പ്രതീക്ഷയാണ് ഐടി, ഫാർമ ഓഹരികൾക്ക് കരുത്തായത്.
ഐടി, ഫാർമ ഓഹരികൾക്ക് പുറമേ മെറ്റൽ, എണ്ണ, പ്രകൃതിവാതക ഓഹരികളും നേട്ടത്തിലാണ്. ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ്, ടിസിഎസ്, ഹിൻഡാൽകോ, ടിഎംപിവി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. പ്രധാനമായി നഷ്ടം നേരിടുന്നത് ട്രെന്റ്, പവർഗ്രിഡ് കോർപ്പറേഷൻ, മാക്‌സ് ഹെൽത്ത്‌കെയർ ഓഹരികളാണ്.
"https://www.facebook.com/Malayalivartha

























