ഒരു പെണ്ണിന്റെ ജീവൻ !! തകർന്നടിഞ്ഞ ആരോഗ്യമേഖല, ഇനിയുമെത്ര ജീവൻ!!!?? വീണ ജോർജിനെ തെറിവിളിച്ച് ജനം

സിസ്റ്റം പിഴവിൽ ഒരു ജീവൻ കൂടെ.... വർഷം പത്തായിട്ടും ആ സിസ്റ്റത്തിന്റെ പിഴവ് മാറ്റാൻ സാധിക്കാത്തത് എന്ത് കൊണ്ടാണ്... കൊറോണക്കാലത്ത് ടീച്ചറമ്മയുണ്ടായത് കൊണ്ടാണ് നമ്മളെല്ലാം ഇവിടെ ജീവനോടെയുള്ളതെന്നും പറഞ്ഞ് അതിന്റെ പേരിൽ വോട്ട് വാങ്ങി മന്ത്രിക്കസേരയിൽ കയറിയിരുന്നവർ കൃത്യമായ ഉത്തരം പറയേണ്ടുന്ന സമയമാണിത്. മുഖ്യമന്ത്രിയും കേരളത്തിന്റെ ആരോഗ്യമന്ത്രിയുമടക്കം ഉൾപ്പെട്ടതാണ് ഇവിടുത്തെ സിസ്റ്റമെന്ന നഗ്നസത്യം മറച്ച് വച്ചാണ് എന്തെങ്കിലും വിവാദമുണ്ടാകുമ്പോൾ ആരോഗ്യമന്ത്രി ഇവിടുത്തെ സർക്കാരിനല്ല സിസ്റ്റത്തിനാണ് പ്രശ്നമെന്ന് ക്യാപ്സ്യൂൾ ഇറക്കുന്നത്.
എന്തായാലും വാദപ്രതിവാദങ്ങൾക്കിടെ ഒരു ജീവൻകൂടെ നഷ്‌ടപ്പെട്ടു. കരിക്കകം സ്വദേശി ശിവപ്രിയ ആണ് പ്രസവത്തിനു ശേഷം മരണപ്പെട്ടത്. അണുബാധയെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. ചികിത്സാ പിഴവ് സംഭവിച്ചെന്നും ആശുപത്രിയുടെ അനാസ്ഥയെ തുടർന്നാണ് അണുബാധയുണ്ടായതെന്നും ബന്ധുക്കൾ പറയുന്നു. ഒക്ടോബർ 22 നായിരുന്നു യുവതിയെ പ്രസവവേദനയെ തുടർന്ന് എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മൂന്നു ദിവസത്തിനു ശേഷം 25 ന് ആശുപത്രി വിട്ടു. തുടർന്ന് അടുത്ത ദിവസം പനിയും ശാരീരികാസ്വാസ്ഥ്യങ്ങളും ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബ്ലഡ് കൾച്ചറിൽ അണുബാധ കണ്ടെത്തിയതോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച ഉച്ചയോടെയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. ആശുപത്രിയിൽ നിന്നാണ് അണുബാധയേറ്റതെന്നും ആശുപത്രി മുഖേന മാത്രം ഉണ്ടാകുന്ന ബാക്ടീരിയിലൂടെയാണ് അണുബാധയുണ്ടായിരിക്കുന്നതെന്നും ശിവപ്രിയയുടെ ഭർത്താവ് മനു പറഞ്ഞു. പ്രസവ ശേഷം ആശുപത്രിയിൽ നിന്ന് മടങ്ങിയപ്പോൾ ശിവപ്രിയക്ക് ചെറുതായി പനി ഉണ്ടായിരുന്നുവെന്നും ആശുപത്രിയിൽ നിന്ന് കൃത്യമായി പരിചരിക്കാതെയാണ് വീട്ടിലേക്ക് വിട്ടതെന്നും യുവതിയുടെ ഭർത്താവ് ആരോപിച്ചു. സ്റ്റിച്ച് പൊട്ടി എന്നത് അടക്കമുള്ള ഡോക്ടർമാരുടെ വാദങ്ങളും മനു നിഷേധിച്ചു.
സംഭവത്തിൽ യുവതിയുടെ കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധിക്കുകയാണ്. അതേസമയം, വീട്ടുകാരുടെ ശ്രദ്ധക്കുറവ് മൂലമാണ് യുവതി മരണപ്പെട്ടതെന്നാണ് ഡോക്ടർമാർ പറയുന്നത്. അണുബാധയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി എസ്എടി സൂപ്രണ്ട് ബിന്ദു.
വളരെയധികം സങ്കടം ഉണ്ടായ കാര്യമാണിതെന്ന് ബിന്ദു പ്രതികരിച്ചു. ഡിസ്ചാർജ് ആകുന്ന സമയം പനി ഉള്ള കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ലേബർ റൂമിൽ ഒരു അണുബാധയും ഉണ്ടാകില്ല. കൃത്യമായി അണുവിമുക്തമാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും ബിന്ദു കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























