പതിനേഴ് വർഷത്തെ തെരുവോരക്കൂട്ടത്തിന്റെ കലാ സാംസ്കാരിക പച്ഛാത്തലം നിലനിർത്തികൊണ്ട് മാനവീയം വീഥി പുതു ജീവനിലേക്ക്

തിരുവനന്തപുരംകാർക്ക് ഏറെ പ്രിയപ്പെട്ടതാണ് മാനവീയം വീഥി. വെള്ളയമ്പലം മ്യൂസിയം ജങ്ഷനിൽ നിന്ന് വഴുതക്കാട് പോകുന്ന 200 മീറ്റർ റോഡ് ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. പതിനേഴു വർഷത്തെ മാനവീയം തെരുവോര കൂട്ടത്തിന്റെ സാംസ്കാരിക ചരിത്രം നിലനിർത്തികൊണ്ടാകും വികസനം നടപ്പിലാക്കുന്നത്.
പതിനേഴ് വർഷത്തെ തെരുവോരക്കൂട്ടത്തിന്റെ കലാ സാംസ്കാരിക പച്ഛാത്തലം നിലനിർത്തികൊണ്ടാകും തെരുവിന് പുതു ജീവൻ നൽകുന്നത്. ഇതിനായി സാംസ്കാരിക വകുപ്പ് , നഗരസഭ , ജില്ലാ ഭരണകൂടം എന്നിവയുടെ കൂട്ടായ പരിശ്രമം ആരംഭിച്ചിട്ടുണ്ട്. 2001 ഏപ്രിലിൽ ആണ് മാനവീയം വീഥിയിൽ തെരുവോരക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കലാപരിപാടികളുടെ അവതരണം ആരംഭിച്ചത്.
എല്ലാ ഞായറാഴ്ചകളിലും വിവിധ കലാപരിപാടികളുമായി മാനവീയം വീഥി സജീവമായിരുന്നു. നാടകം നാടൻപാട്ട്, തെയ്യം തുടങ്ങി വിവിധ കലാരൂപങ്ങൾക്കും മാനവീയം വീഥി വേദി ഒരുക്കിയിരുന്നു. സ്മാർട് സിറ്റിയുടെ ഭാഗമായി രണ്ട് വർഷം മുൻപേ മാനവീയം വീഥി നവീകരിക്കുന്നതിനുള്ള രൂപ രേഖ തെരുവോരക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നഗര സഭയ്ക്ക് നൽകിയിരുന്നു. തിരുവനതപുരം എഞ്ചിനീയറിംഗ് കോളേജിലെ അർബൻ ഡെവലപ്മെന്റ് തവിഭാഗം തലവനായ ഡോക്ടർ മനോജ് ഗിരിയുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. നവീകരണം സംബന്ധിച്ച് പദ്ധതി രൂപ രേഖ തയ്യാറാക്കുമ്പോൾ ജില്ലാ കളക്ടറുടെ ഇമെയിൽ വിലാസത്തിൽ എല്ലാവര്ക്കും അഭിപ്രായം പറയാനുള്ള അവസരമുണ്ട്.
https://www.facebook.com/Malayalivartha

























