ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയെ വീഴ്ത്താൻ സഭയ്ക്കുള്ളിൽ നിന്നും സംഘടിത നീക്കം

ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്കെതിരെ സഭയ്ക്കുള്ളിൽ നിന്നും സംഘടിത നീക്കം. പുതിയ നീക്കത്തിൽ പിതാവിനെ വീഴ്ത്താനുള്ള ശ്രമത്തിലാണ് സഭയ്ക്കകത്ത് അദ്ദേഹത്തെ ലക്ഷ്യമിടുന്നവർ. ഭൂമി ഇടപാട് കേസിൽ നിന്നും ഊരി പോകുമെന്ന് കണ്ടപ്പോഴാണ് ജലന്തർ ബിഷപ്പിനെതിരെയുണ്ടായ ബലാൽസംഗ ആരോപണത്തിലേക്ക് ആലഞ്ചേരിയെ വലിച്ചിഴച്ചത്.
എറണാകുളം റേഞ്ച് ഐ.ജി, വിജയ് സാഖറേക്ക് മുന്നിൽ ഫയൽ ചെയ്യപ്പെട്ട പരാതിയിലാണ് ആലഞ്ചേരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹർജി വന്നത്. ആറ് മാസം മുമ്പ് ബലാൽസംഗ വിവരം അറിഞ്ഞിട്ടും ആലഞ്ചേരി അക്കാര്യം രഹസ്യമായി വച്ചു എന്നാണ് ആരോപണം.എന്നാൽ ഇത്തരമൊരു പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നാണ് പിതാവിന്റെ പ്രതികരണം. ജലന്തറിൽ നടന്ന സംഭവത്തിൽ താൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു. 2016 ൽ പുറത്തു പോയ വ്യക്തിയാണ് പരാതി ഉന്നയിച്ച കന്യാസ്ത്രി.
സഭാ നേതൃത്വവും ജോർജ് ആലഞ്ചേരിയും ഏറെ നാളായി രണ്ട് തട്ടിലാണ്. അദ്ദേഹത്തിനെതിരെ സഭാ നേതൃത്വത്തിന്റെ അറിവോടെയാണ് ആരോപണങ്ങൾ ഉയർന്നത്. ഭൂമി ഇടപാട് കേസ് പുറത്തു പോയത് സഭയ്ക്കുള്ളിൽ നിന്നു തന്നെയാണ്. ആറ് മാസം മുമ്പ് കിട്ടിയ കന്യാസ്ത്രിയുടെ പരാതി പോലീസിന് കൈമാറണം എന്നാണ് ഐ ജിക്ക് പരാതി നൽകിയവർ പറയുന്നത്. അരമന രഹസ്യം അങ്ങാടിപ്പാട്ടാക്കാൻ ഒരിക്കലും ഒരു ബിഷപ്പും തയ്യാറാവുകയില്ല.
ആലഞ്ചേരി പിതാവിനെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് പരാതികൾ വളരുന്നത്. അദ്ദേഹത്തെ സഭാ പദവികളിൽ നിന്നും പുറത്താക്കുകയാണ് പരാതിക്കാരുടെ ലക്ഷ്യം. അവർ തങ്ങളുടെ ലക്ഷ്യത്തിൽ പകുതിയോളം വിജയം കണ്ടത് വത്തിക്കാനിൽ നിന്നും തന്ത്രപ്രധാന സ്ഥലങ്ങളിൽ പുതിയ നിയമനങ്ങൾ വന്നതോടെയാണ്. ആലഞ്ചേരി ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംഭവത്തിന്റെ ഗൗരവം മനസിലാക്കും. പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് സഭയിലെ കാര്യങ്ങൾ.
വൈദികർക്കെതിരെ തുടരെതുടരെ വരുന്ന ആരോപണങ്ങൾ ആലഞ്ചേരിയെ വേട്ടയാടുന്നുണ്ട്. സഭാ നേതൃത്വത്തെ അലോസരപ്പെടുത്താത്ത തരത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. ആലഞ്ചേരിയുമായി അന്വേഷണ വിവരങ്ങൾ ചർച്ച ചെയ്യണമെന്ന വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. 16 വയസ് മുതൽ തന്നെ പീഡിപ്പിച്ചു എന്നാണ് പരാതി. 16 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവത്തിൽ ഇനി വസ്തുനിഷ്ഠമായ അന്വേഷണം സാധ്യമല്ല. കുമ്പസാര രഹസ്യത്തിന്റെ പേരിൽ തന്നെ പീഡിപ്പിച്ചു എന്നാണ് പരാതി. ഇപ്പോൾ ഇത്തരമൊരു ആരോപണം എന്തിനുണ്ടായി എന്നതും ക്രൈസ്തവ സഭ അന്വേഷിക്കുന്നുണ്ട്.
കേസ് എടുത്തെങ്കിലും അച്ചൻമാർക്ക് സമയം നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഇത്തരം പരാതികളിൽ ആവശ്യത്തിലധികം പ്രവർത്തിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ചെങ്ങന്നൂർ തെരഞ്ഞടുപ്പിൽ നൽകിയ തുറന്ന പിന്തുണ തന്നെയാണ് സർക്കാരിനെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ഐ ജി എസ്. ശ്രീജിത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha

























