പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം പിന്തുണയ്ക്കില്ല ; ഇനിയും ഇന്ധന വില ഉയർന്നാൽ സംസ്ഥാനസർക്കാർ ഇടപെട്ട് നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്

രാജ്യമാകമാനം പെട്രോളിന് വിലവർദ്ധനവ് ഉണ്ടായപ്പോൾ ആശ്വാസമായത് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ആയിരുന്നു . പക്ഷെ ഇനിയും ഇന്ധന വില ഉയർന്നാൽ സംസ്ഥാനസർക്കാർ ഇത്തരത്തിൽ ഇടപെട്ട് നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
ഇന്ധനവില ജി.എസ്.ടിയില്‍ വേണ്ടെന്നും പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം പിന്തുണയ്ക്കില്ല. ഇന്ധനവില വര്‍ധന ഒഴിവാക്കാന്‍ കൂട്ടിയ നികുതി കേന്ദ്രം തന്നെ കുറച്ചാല്‍ മതി. രാജ്യാന്തര തലത്തില്‍ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധന വില ഉയര്‍ന്നാലും കേരളം ഇനി നികുതിയിളവ് നല്‍കില്ലെന്നും ധനമന്ത്രി പറഞ്ഞു.
പെട്രോളിന് 200 ശതമാനത്തില്‍ അധികവും ഡീസലിന് 300 ശതമാനത്തില്‍ അധികവും നികുതി വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അത് വേണ്ടെന്നു വെച്ചാല്‍ പെട്രോള്‍ വില 60 രൂപയിലേയ്ക്ക് എത്തും.
https://www.facebook.com/Malayalivartha

























