ജോലി ലഭിക്കാനായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വ്യാജസർട്ടിഫിക്കറ്റ് തയ്യാറാക്കിയതായി ആരോപണം ; കുറ്റം തെളിഞ്ഞാൽ ഡിഎസ്പി തൊപ്പി തെറിക്കും

ജോലി ലഭിക്കാനായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വ്യാജസർട്ടിഫിക്കറ്റ് തയ്യാറാക്കിയതാണ് ആരോപണം. ക്യാപ്റ്റൻ ഹർമൻപ്രീത് സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നാണ് ആരോപണം. നിലവിൽ പഞ്ചാബ് പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടാണ് ഹർമൻ പ്രീത്.
ഹർമനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ ജോലിയിൽ നിന്നും പുറത്താക്കും. 2018 മാർച്ച് ഒന്നിനാണ് ഹർമൻ പ്രീത് പഞ്ചാബ് പോലീസ് വകുപ്പിൽ ജോലിക്ക് പ്രവേശിച്ചത്. പോലീസ് വെരിഫിക്കേഷനിൽ ഹർമൻ പ്രീത് സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കേറ്റുകൾ വ്യാജമാണെന്നാണ് ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
മീററ്റിലെ ചൗധരി ചരൺ സിംഗ് സർവകലാശാലയിൽ നിന്നാണ് ഡിഗ്രി നേടിയതെന്നാണ് ഹർമൻപ്രീത് സമർപ്പിച്ച രേഖകളിൽ പറയുന്നത്. എന്നാൽ യൂണിവേഴ്സിറ്റി രെജിസ്റ്ററുകളിൽ ഇങ്ങനെയൊരു വിദ്യാർത്ഥി ഇവിടെ പഠിച്ചിട്ടില്ല . സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന രജിസ്റ്റർ നമ്പർ നിലവിൽ യൂയൂണിവേഴ്സിറ്റിയിൽ ഇല്ല .
ലോകകപ്പിലെ മിന്നും പ്രകടനത്തോടെ കായിക ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ഹർമൻ പ്രീതിന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പഞ്ചാബ് പോലീസിൽ ഡി എസ് പി സ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു. അന്ന് റെയിൽ വേയിൽ ജോലി ചെയ്യുകയായിരുന്നു ഹർമൻ പ്രീത്. ബോണ്ട് കാലാവധി തീരുന്നതിന് മുൻപ് ജോലി ഉപേക്ഷിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് റെയിൽ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് ഹർമൻ പ്രീതിനെ പഞ്ചാബ് പോലീസിൽ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























