പുതിയ വാഹനത്തിനു യന്ത്രത്തകരാർ; മാറ്റി നൽകിയില്ലെങ്കിൽ ടാറ്റാ കമ്പനി സിഇഒയ്ക്ക് കാർ സംഭാവന ചെയ്യുമെന്ന് ഉപഭോക്താവ്

കോട്ടയം: യന്ത്ര തകരാർ ഉള്ള പുതിയ വാഹനം തിരിച്ചെടുത്ത് പകരം വാഹനം നൽകണമെന്നാവശ്യപ്പെട്ട് ഉപഭോക്താവ് ടാറ്റാ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗ്യൂണ്ടർ ബൂഷ്കെയ്ക്ക് കത്തയച്ചു. ആറുലക്ഷത്തിൽപരം രൂപ മുടക്കിയപ്പോൾ നൽകിയ യന്ത്രതകരാറുള്ള വാഹനം തിരിച്ചെടുത്ത് മാറ്റി നൽകിയില്ലെങ്കിൽ ടാറ്റാ കമ്പനി സിഇഒയ്ക്ക് സംഭാവനയായി വാഹനം നൽകുമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്. പാലാ രാമപുരം സ്വദേശി കുറിച്ചിയിൽ ജോൺ മൈക്കിളാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗ്യൂണ്ടർ ബൂഷ്കെയ്ക്ക് കത്തയച്ചത്. വാഹനം നൽകേണ്ടി വന്നാൽ അതിനു മുടക്കിയ പണം പോക്കറ്റടിച്ചു പോയതായി കരുതേണ്ടി വരുമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് അഞ്ചിനാണ് ജോൺ മൈക്കിൾ ടാറ്റാ കമ്പനിയുടെ ടിയാഗോ കാർ കോട്ടയം എം.കെ. മോട്ടോഴ്സിൽ നിന്നും വാങ്ങിയത്. ടാറ്റായുടെ വാഹനം വാങ്ങിക്കുന്നതിനെ വീട്ടുകാരും സുഹൃത്തുക്കളും അനുകൂലിച്ചില്ലെങ്കിലും ജോൺ വാഹനം വാങ്ങിക്കുകയായിരുന്നു. യന്ത്രത്തകരാർ പിറ്റേന്ന് മുതൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ എം കെ മോട്ടോഴ്സിൽ അറിയിക്കുകയും ചെയ്തു. അവർക്ക് വാഹനം പരിശോധിക്കാനായി എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. തകരാർ എന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. താൻ ഉപയോഗിച്ചതിൽ കൂടുതൽ വർക്ക് ഷോപ്പിൽ കിടക്കുകയായിരുന്നു. നിരവധി ജീവനക്കാർ നിരന്തരം പരിശോധിച്ച വാഹനം പുതിയതായി ഉപയോഗിക്കാൻ സാധിക്കുകയില്ല. ഈ സാഹചര്യത്തിൽ വാഹനം മാറ്റി നൽകുകയോ ചെലവായ പണം തിരികെ നൽകുകയോ ചെയ്യണമെന്ന് ജോൺ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























