വിദ്യാര്‍ത്ഥികളെ തല്ലാന്‍ ആണി തറച്ച ലാത്തി; കെഎസ്!യു സമരത്തെ പൊലീസ് നേരിട്ടത് അതിക്രൂരമായി

അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ ക്രൂരത ഏറ്റുവാങ്ങിയ പിണറായി അധികാരത്തില്‍ എത്തിയപ്പോള്‍ പലതും മറക്കുന്നോ. ആരാണ് പോലീസിനെ ഇത്തരത്തില്‍ കയറൂരി വിട്ടിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്!യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ പൊലീസ് നേരിട്ടത് ആണി തറച്ച ലാത്തി കൊണ്ടെന്ന് ആരോപണം. മാര്‍ച്ചിനു നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജസീര്‍ പള്ളിവയല്‍ അടക്കം നിരവധി പേര്‍ ചികിത്സയിലാണ്. ആണി തറച്ച ലാത്തിയുടെ ചിത്രങ്ങള്‍ ഉമ്മന്‍ ചാണ്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.
പൊലീസ് വിദ്യാര്‍ത്ഥികളെ തല്ലാനുപയോഗിച്ച ലാത്തിയില്‍ ആണി തറച്ച് വച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മര്‍ദ്ദനമേറ്റവരുടെ മുറിവുകള്‍ ആണി കൊണ്ട് മുറിഞ്ഞവയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ട് അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
https://www.facebook.com/Malayalivartha

























