Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മട്ടുപ്പാവ് കൃഷിചെയ്ത് പെണ്ണുങ്ങളെ ചാക്കിട്ട് ഷീ ടാക്‌സിയില്‍ കയറി അങ്ങനെ വിലസേണ്ട... പാവങ്ങളെ നാലക്ഷരം പഠിപ്പിച്ച് കൈയ്യടി നേടാന്‍ ഞാനുമുണ്ട്...

09 OCTOBER 2014 08:02 PM IST
മലയാളി വാര്‍ത്ത.

ഏറ്റവും അടുപ്പമുള്ളവര്‍ അകലുമ്പോള്‍ ഏറ്റവും വലിയ ശത്രുക്കളാവുമെന്ന് പറയുന്നത് വെറുതേയല്ല. അത് തന്നെയാണ് ദിലീപിന്റേയും മഞ്ജു വാര്യരുടേയും ജീവിതം. പ്രണയ ജോഡികളായി വന്ന് ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ അതിനെ മലയാളികള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. വിഷ്ണു രമക്ക്, നിശയ്ക്ക് ശശാങ്കന്‍ എന്നതു പോലെ മഞ്ജുവിന് ദിലീപ് നന്നായി ചേര്‍ന്നു. അവസാനം മഞ്ജുവിന്റെ അഭിനയം വര്‍ഷങ്ങളോളം വീട്ടിലായി.
കാലത്തില്‍ വന്ന മാറ്റം ബന്ധങ്ങളിലും മാറ്റം വന്നപ്പോള്‍ ഉപമകളെല്ലാം മാറ്റി പറയേണ്ടി വന്നു. ചേരാത്തവരുടെ ആ ചേര്‍ച്ച വിവാഹ മോചനത്തിലെത്തിച്ചു. അങ്ങനെ ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ വയസറിയിച്ചുകൊണ്ട് മഞ്ജു അഭ്രപാളികളിലെത്തി. മഞ്ജുവിന്റെ സിനിമയും മഞ്ജു ചെയ്ത മട്ടുപ്പാവ് പച്ചക്കറി കൃഷിയും ജനങ്ങളേറ്റെടുത്തു. ഇത് മുതലെടുത്ത് സര്‍ക്കാരും മഞ്ജുവിന്റെ പുറകിലായി. മഞ്ജുവിനെ കുംബശ്രീയുടെ ബ്രാന്‍ഡ് അംബാസഡറാക്കി. അങ്ങനെ നാട്ടിലെ വീട്ടമ്മമാരുടെ കണ്ണിലുണ്ണിയായി മഞ്ജു. 
സിനിമയേക്കാള്‍ കൂടുതല്‍ സാമൂഹ്യ സേവനത്തിന് മഞ്ജു സമയം കണ്ടെത്തിയപ്പോള്‍ , മഞ്ജുവിനെ സ്ത്രീകളുടെ കാണപ്പെട്ട ദൈവമാക്കി. അങ്ങനെ മഞ്ജുവിനെ സ്ത്രീകളുടെ സ്വപ്ന പദ്ധതിയായ ഷീ ടാക്‌സിയുടെ ബ്രാന്‍ഡ് അംബാസഡറുമാക്കി. ഫലമോ മഞ്ജുവിന്റെ സിനിമ കുടുംബം ഇടിച്ചു കയറി കണ്ടു. ഒരു സിനിമ വിജയിപ്പിക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണ്. വീട്ടിലെ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമകള്‍ക്ക് മാത്രമേ കുടുംബസമേതം ആള്‍ക്കാര്‍ പോകു. സംഗതി ഇതായിരിക്കെ മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര്‍ യൂ വമ്പന്‍ ഹിറ്റായി. മുമ്പ് ദിലീപിന്റെ വാക്ക് കേട്ട് ചാന്‍സ് കൊടുക്കാത്ത മുന്‍നിര സംവിധായകരും മഞ്ജുവിന്റെ പുറകേയായി. 
മറുവശത്ത് മഞ്ജുവുമായി അകന്നതോടെ ദിലീപിന് ശനിദശയായി. വിജയിക്കുമെന്ന് പ്രവചിച്ച മിക്ക ചിത്രങ്ങളും എട്ടു നിലയില്‍ പൊട്ടി. അങ്ങനെ ജന പ്രിയ നായകന്റെ പ്രതിഛായക്ക് മങ്ങലേറ്റു. ഇതിന് എങ്ങനേയും പ്രതിവിധി കാണണം. അങ്ങനെ നടത്തിയ റിസര്‍ച്ചിലാണ് മഞ്ജുവിന് സംഭവിച്ച നേട്ടവും തനിക്ക് സംഭവിച്ച കോട്ടവും മനസിലായത്. സാധണക്കാരാണ് ദിലീപിന്റെ വിജയത്തിന് പിന്നില്‍. കുടുംബത്തില്‍ പിറന്നവരെ മഞ്ജു കൊണ്ടു പോയി. ഇനി ഉള്ളത് പട്ടിണി പാവങ്ങളാണ്. അതായത് നാലാം ക്ലാസ് പോലും പഠിക്കാന്‍ ഗതിയില്ലാത്തവര്‍. അവര്‍ക്കു വേണ്ടി അല്‍പം സമയം കണ്ടെത്തിയാലോ... അങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ സാക്ഷരതാ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി ദിലീപിനെ നിയമിച്ചു. സംസ്ഥാനത്ത് എല്ലാവര്‍ക്കും നാലാം ക്ലാസ് തുല്യത ഉറപ്പാക്കുന്ന പദ്ധതിയുടെ ഗുഡ് വില്‍ അമ്പാസഡറായാണ് ദിലീപിനെ നിശ്ചയിച്ചിരിക്കുന്നത്. 
നാലാം ക്ലാസ് യോഗ്യത ഇല്ലാത്തവരെ കണ്ടെത്തി അവര്‍ക്ക് പഠന സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള പിറവി ദിനത്തിലാണ് ഇതിന്റെ തുടക്കം, ഏപ്രില്‍ 18 ന് കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് പരിപാടി.
ഇനി ജനങ്ങളെ നാലക്ഷരം പഠിപ്പിക്കാനുള്ള പരസ്യ ചിത്രങ്ങളില്‍ ദിലീപെത്തും. അവരില്‍ മഞ്ജുവിന്റെ മട്ടുപ്പാവ് കര്‍ഷകരേയും കുടുംബശ്രീക്കാരേയും ഷീ ടാക്‌സിക്കാരേയും അടര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഉം! നടക്കട്ടെ, നടക്കട്ടെ....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (11 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (39 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (54 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends