Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്

13 JUNE 2026 09:57 AM IST
മലയാളി വാര്‍ത്ത

മൂന്ന് സാധ്യതകളാണ് വീണാ വിജയന് മുന്നിലുള്ളത്. ഒന്നുകിൽ ബുധനാഴ്ച ഇഡിക്കു മുന്നിലെത്തി ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് വരിച്ച ജയിലിൽ പോവുക. അതല്ലെങ്കിൽ ഇല്ലാത്ത രോഗം പറഞ്ഞ് വീണ്ടും അവധി ചോദിക്കുക. അതുമല്ലെങ്കിൽ ദുബായിലേക്കോ മറ്റോ ഒളിച്ചുപോവുക. എന്തായാലും പിണറായി വിജയനും മുഹമ്മദ് റിയാസിനും അടുത്തയാഴ്ച കഷ്ടവും നഷ്ടവും ചെറുതായിരിക്കില്ല.

ഇഡി തയാറാക്കിയിരിക്കുന്ന ചോദ്യാവലിക്കും മേശപ്പുറത്ത് വയ്ക്കുന്ന തെളിവുകൾക്കും മുന്നിൽ വീണാ വിജയന് പിടിച്ചുനിൽക്കാനാവില്ല. മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽതന്നെയാണെന്ന് കേരളം തിരിച്ചറിയാൻ പോകുകയാണ്. രണ്ടാഴ്ച സാവകാശം തേടിയാണ് വീണ ഇ മെയിൽ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇത്രയും സാവകാശം നൽകാതെ ബുധനാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് ഇന്ന് വീണ്ടും ഇ ഡി സമൻസ് അയയ്ക്കുകയായിരുന്നു.അനാരോഗ്യം ചൂണ്ടിക്കാട്ടി വൈദ്യപരിശോധനാ രേഖകൾ സഹിതം അവധി അപേക്ഷകൾ സമർപ്പിച്ചാൽ പരിഗണിക്കുന്നതാണ് രീതി. എന്നാൽ പിഎംഎൽഎ വകുപ്പ് 50 പ്രകാരം ലഭിച്ച സമൻസിൽ കക്ഷി നേരിട്ട് ഹാജരാകുമെന്നാണ് വ്യവസ്ഥ.

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് വീണ്ടും അയച്ച സമൻസ് തിരസ്‌കരിക്കാനൊന്നും സാധിക്കില്ല. പണത്തെിന്റെയും അധികാരത്തിന്റെയും പാർട്ടി ആധിപത്യത്തിന്റെയും ഹുങ്കൊന്നും ഇഡിക്കു മുന്നിൽ ചെലവാകില്ല.

അടിമസഖാക്കളെ തെരുവിലിറക്കി പ്രധിരോക്കാമെന്നാണ് പിണറായിയുടെ തീരുമാനമെങ്കിൽ അതിനിയും വിലപ്പോകില്ല. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ് അയച്ചിരിക്കുന്നത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൻ എസ് കർത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകൻ ആണ് ശരൺ എസ് കർത്തയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

വീണയെ ചോദ്യം ചെയ്യാൻ ഇ ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത തേടാനാണ് ഇ ഡി തീരുമാനം. സിഎംആർഎൽ ഉദ്യോഗസ്ഥർ മുൻപ് നൽകിയ മൊഴികൾ അടിസ്ഥാനമാക്കിയാകും ചോദ്യം ചെയ്യുക. തിങ്കളാഴ്ച കരിമണൽ പ്രഭുക്കളെ ചോദ്യം ചെയ്യുന്നതിനു പിന്നാലെ അറസ്റ്റുണ്ടായാൽ വീണയ്ക്കും വിട്ടുവീഴ്ചയുണ്ടാകില്ല.

കേരളത്തെ ഞെട്ടിക്കുന്ന വാർത്തകൾക്കായിരിക്കും ബുധനാഴ്ച സാക്ഷ്യം വഹിക്കുക. മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ മകളും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ തായിക്കണ്ടി അറസ്റ്റിലായി ജയിലിൽ പോകും. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കും. വീണയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിണറായി വിജയനെയും വൈകാതെ ഇഡി ചോദ്യം ചെയ്യും. പിണറായി വിജയനും അഴിയെണ്ണും. കരിമണൽ കർത്തായുടെ മാസപ്പടി പിണറായി വിജയനുള്ളതായിരുന്നുവെന്നും വീണയുടെ അക്കൗണ്ടിൽ കൊടുത്തു എന്നു മാത്രമേയുള്ളുവെന്നുമുള്ള വസ്തുത പുറത്തുവരുന്നതോടെ കേരളത്തിൽ സിപിഎം തീരും. നിലവിലെ സാഹചര്യത്തിൽ പിണറായി വിജയൻ പ്രതിപക്ഷസ്ഥാനത്തുണ്ടാകില്ലെന്ന് വ്യക്തമാണ്. മകൾ അറസ്റ്റിലായാൽ അന്നു തന്നെ പിണറായി രാജിവയ്ക്കാൻ പോളിറ്റ് ബ്യൂറോ നിർദേശിക്കും. പിണറായി പ്രതിപക്ഷ നേതാവാകുന്നതിൽ മുൻപുതന്നെ പോളിറ്റ് ബ്യൂറോയിൽ ഏറെപ്പേർക്കും താൽപര്യമുണ്ടായിരുന്നു. എംഎ ബേബിയ്ക്ക് പിണറായിയെ ഭയമായതുകൊണ്ടു മാത്രമാണ് പിണറായിതന്നെ മതിയെന്ന് പറയാൻ നിർബന്ധിതനായത്.

യാതൊരു സേവനവും നൽകാതെയാണ് സിഎംആർഎൽ കമ്പനി വീണാ തൈക്കണ്ടിയിലിന്റെ എക്സാ ലോജിക് കമ്പനിക്ക് പണം നൽകിയതെന്ന് വീണയ്ക്ക് സമ്മതിക്കേണ്ടിവരും. സേവനം നൽകാതെ പണം പറ്റിയെന്ന പരാതിയിൽ ഇഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീലാണ് ജസ്റ്റിസുമാരായ എരാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. സുപ്രീം കോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തെ സാവകാശം സിഎംആർഎൽ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

ഇതോടെ വീണ അകത്താകുമെന്ന് വ്യക്തമാണ്. സേവനങ്ങൾ നൽകാതെയാണ് വീണാ വിജയന്റെ കമ്പനി പണം വാങ്ങിയതെന്ന് ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ ഉള്ള സാഹചര്യത്തിൽ ആ പണമിടപാടിനെക്കുറിച്ചാണ് ഇഡി ചോദിച്ചറിക്കുക.

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമോ സിബിഐ അന്വേഷണമോ വന്നാൽ പിണറായി വിജയൻ പ്രതിയാകും. നേതാക്കളുടെ മക്കളോ ബന്ധുക്കളോ ഇത്തരം കമ്പനികളുടെ പ്രതിഫലം പറ്റരുതെന്ന് സിപിഎം ചട്ടത്തിനു വിരുദ്ധമാണ് വീണയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. വീണ പ്രതിഫലം പറ്റിയെങ്കിൽ അതിന് ജിഎസ്ടി അടച്ചുവെന്ന പാർട്ടി സഖാക്കളുടെ നീതീകരണം ഇഡിക്കു മുന്നിൽ വിലപ്പോകില്ല. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ വീണ തിരിമറി നടത്തിയെന്നും അടച്ച ജിഎസ്ടിയുടെ ഇൻ വോയിസ് വ്യാജമാണെന്നും കേസ് വെളിച്ചത്തുകൊണ്ടുവന്ന ബിജെപി നേതാവ് ഷോൺ ജോർജ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (4 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (4 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (5 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (5 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (5 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (5 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (6 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends